മലപ്പുറം വേങ്ങരയിലെ മീഡിയ അക്കാദമി വിദ്യാര്‍ഥി ഏറണാകുളത്ത് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം വേങ്ങരയിലെ മീഡിയ അക്കാദമി വിദ്യാര്‍ഥി ഏറണാകുളത്ത് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറം വേങ്ങര കുരിയാട് കുരിയാട്ടുപടിക്കല്‍ കുമാരന്റെ മകന്‍ കെപി സുബീഷ് (26) കുഴഞ്ഞുവീണു മരിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം കാക്കനാട് മീഡിയ അക്കാദമിയില്‍ ടിവി ജേര്‍ണലിസം പഠിക്കുകയായിരുന്നു.
കൊവിഡ് കാലമായതിനാല്‍ അക്കാദമിയിലെ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ ഹോസ്റ്റല്‍ മെസില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്കു മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു. മൃതദേഹം ഇന്ന് കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ഉച്ചയോടെ നാട്ടിലേക്കു കൊണ്ടുപോകും. ശോഭനയാണ് അമ്മ. സുബിന, സുബിന്‍കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 

Sharing is caring!