മന്ത്രി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മലപ്പുറം അരീക്കോട്ടെ യുവാവിന് 1000 രൂപ പിഴ

കണ്ണൂര്‍: മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവിന് 1000 രൂപ പിഴ. മലപ്പുറം അരീക്കോട് മേത്തയില്‍ വീട്ടില്‍ ഷാഹിദിനാണ് പിഴ ശിക്ഷ വിധിച്ചത്. വിധിച്ച് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതിയുടേതാണ് വിധി. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയതിന് കണ്ണവം പൊലീസാണ് കേസെടുത്തത്.

Sharing is caring!