മുസ്ലിംലീഗിനെ വാനോളം പുകഴ്ത്തി സിപിഐ നേതാവ് ബിനോയ് വിശ്വം
ഡല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഡല്‍ഹി കെ.എം.സി.സി സംഘടിപ്പിച്ച ഇ. അഹമദ് അനുസ്മരണ പരിപാടിയിലാണ് മുസ്ലിം ലീഗുമായുള്ള പഴയ കമ്മ്യൂണിസ്റ്റ് സഖ്യവും സിപിഐ നേതാവ് ഓര്‍മ്മിപ്പിച്ചത്. കോണ്‍?ഗ്രസിനെ തോല്‍പ്പിച്ച സപ്തകക്ഷി മുന്നണിയിലും മുസ്ലിം ലീ?ഗും കമ്മ്യൂണിസ്റ്റുകാരും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും സിപിഐയും വഴി പിരിഞ്ഞ ശേഷം നമുക്കിനി കുരുക്ഷേത്രത്തില്‍ കാണാമെന്ന് ടി.വി തോമസ് ഇ.എം.എസിനെ വെല്ലുവിളിച്ചിരുന്നു. ഒന്നിച്ചു മുന്നോട്ടുപോകാനാത്ത സമയത്ത് രാഷ്ട്രീയ ശൂന്യത എന്ന് തോന്നിച്ച ഘട്ടമായിരുന്നു അതെന്ന്? ബിനോയ്? വിശ്വം തുടര്‍ന്നു. സിപിഎം നയിച്ച മുന്നണിയെ സിപിഐയും ലീഗും അടങ്ങുന്ന മുന്നണി ദയനീയമായി തോല്പിച്ചു. മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് അച്യുതമേനോന് കരുതുന്നതെന്ന് ഇ.എം.എസ് ചോദിച്ചു. അതൊരു ചോദ്യമായിരുന്നു. യഥാര്‍ഥ കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഇതാണെന്ന് തെളിയിക്കാന്‍ സിപിഐക്ക് ആയത് ഭൂപരിഷ്കരണത്തിലൂടെയായിരുന്നുവെന്നും ബിനോയ്? വിശ്വം പറഞ്ഞു.
ഭൂപരിഷ്കരണത്തില്‍ മുസ്ലിം ലീഗിന് എത്രത്തോളം സിപിഐക്കൊപ്പം നില്ക്കാന് കഴിയുമെന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. ലീഗിന്റെ പിന്തുണയില്ലാതെ സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയില്ലായിരുന്നു. ഒരു പാട് ഭൂമിയുള്ളവര്‍ക്ക് ഭൂമി നഷ്ടപ്പെടുന്ന നിയമത്തിന്റെ കൂടെ എല്ലാവരും നില്‍ക്കില്ലെന്നും ലീഗ് നില്‍ക്കണമെന്നും ആവശ്യപ്പെടാന്‍ തങ്ങളെ കണ്ടു. ഞങ്ങളെ പറ്റി സിപിഐക്ക് സംശയമൊന്നും വേണ്ടെന്നും കൂടെയുണ്ടാകുമെന്നും സിപിഐക്ക് തങ്ങള്‍ ഉറപ്പു നല്കി. ലീഗിന്റെ ആ കാലത്തിന്റെ പിന്തുടര്ച്ചക്കാരനായിരുന്നു ഇ. അഹ്മദ്. സമ്പന്ന വര്‍ഗത്തിന്റെ പാര്‍ട്ടിയായി ലീഗ് മാറിക്കൂടാ എന്ന നിലപാടുകാരനായിരുന്നു അഹ്മദ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
രാജന് കേസ് ഒഴിച്ചാല്‍ അച്യുതമേനോന്റെ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ കാലത്തെ നല്ല സര്‍ക്കാര്‍ ആയിരുന്നുവെന്ന് പി.വി അബ്ദുല്‍ വഹാബ് എംപി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാനായി ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് വരാനിരുന്ന പല ദുരന്തങ്ങളുടെയും തുടക്കമായിരുന്നുവെന്ന് കെ.മുരളീധരന് എംപി അഭിപ്രായപ്പെട്ടു. നല്ല ഭരണാധികാരി എന്നതിലുപരി മികച്ച എഴുത്തുകാരന് കൂടിയായിരുന്നു ഇ. അഹ്മദ് എന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, നവാസ് കനി എംപി, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ട്രഷറര്‍ ഖാലിദ് മാങ്കാവില്‍ നന്ദിയും പറഞ്ഞു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]