ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട കുട്ടികളെ മലപ്പുറം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട കുട്ടികളെ മലപ്പുറം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

മലപ്പുറം: ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട കുട്ടികളെ മലപ്പുറം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു.
മമ്പാട് രക്ഷിതാക്കള്‍ ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് ഒടുവില്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ കുട്ടികളെയാണ് ഇന്നു മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് കലക്ടര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കളെ നിലമ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് ഇപ്പോള്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കുട്ടികളെ പരിശോധിക്കുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രയിലെ ഡോക്ടര്‍മാര്‍ കലക്ടറെ അറിയിച്ചു. കുട്ടികളെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തു മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കുട്ടികള്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണെന്ന് കുട്ടികളെ സന്ദര്‍ശനത്തിനുശേഷം മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടികളെ സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തും.

അതിനുശേഷം കുട്ടികളുടെ താല്പര്യമനുസരിച്ച് ചൈല്‍ഡ് ലൈനിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റും. കുട്ടികള്‍ക്ക് പുറത്തും അകത്തും മുറിവുകള്‍ ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് എന്നും കലക്ടര്‍ പറഞ്ഞു. ഇപ്പോള്‍ നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്‍ കമ്പുകൊണ്ട് അടിച്ചതായി കലക്ടറോടുള്ള സംഭാഷണങ്ങള്‍ക്കിടയില്‍ കുട്ടികള്‍ സംഭാഷണത്തിനിടയില്‍ പരാതി പറഞ്ഞു .

 

Sharing is caring!