മലപ്പുറം നഗരസഭാചെയര്‍മാന്റെ ഇടപെടല്‍: അടച്ചിട്ട കോട്ടപ്പടി ഗ്രൗണ്ട് തുറന്നു

മലപ്പുറം: നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കോട്ടപ്പടി മൈതാനം പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന വര്‍ഷങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി.
സ്റ്റേഡിയം തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ്കാടേരിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ പ്രതിനിധി സംഘം എ.ശ്രീകുമാറുമായി കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഗ്രൗണ്ട് തുറന്ന് നല്‍കിയത്. നിശ്ചിത സമയം ഗ്രൗണ്ട് തുറക്കാനും, ഫുട്ബാള്‍ അക്കാദമി ആരംഭിക്കാനും തീരുമാനമായിരുന്നു. ഗ്രൗണ്ട് തുറന്ന് നല്‍കുന്നതിന്റെ ഭാഗമായി നഗരസഭ കൗണ്‍സില്‍ ടീമും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീമും തമ്മിലുള്ള പ്രദര്‍ശന മല്‍സരവുമുണ്ടായിരിന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ മുജീബ്കാടേരി മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്മാരായ പി.കെ.സക്കീര്‍ ഹുസൈന്‍, പി.കെ.അബ്ദുല്‍ ഹക്കീം, സിദ്ധീഖ് നൂറേങ്ങല്‍, പ്രതി പക്ഷ നേതാവ് ഒ.സഹദേവന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളായ വി.പി.അനില്‍ ,സി.സുരേഷ് മാസ്റ്റര്‍ പ്രസംഗിച്ചു.പ്രദര്‍ശന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം വിജയിച്ചു.

 

 

Sharing is caring!