മലപ്പുറം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

ചങ്ങരംകുളം:പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. പാവിട്ടപ്പുറം സ്വദേശി സ്വദേശി മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് കുത്തേറ്റ് മരിച്ചത്. കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വയലിനോട് ചേര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. പ്രതികള്‍ക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Sharing is caring!