വര്‍ഗീയതക്കെതിരെ ശക്തമായ പ്രതിരോധം സ്യഷ്ടിക്കണം: മുനവ്വറലി തങ്ങള്‍
തിരൂരങ്ങാടി: വര്‍ഗീയ ധ്രുവീകരണം നടത്തി നാടിന്റെ അന്തസത്ത തകര്‍ക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധം സ്യഷ്ടിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തില്‍ ഭിന്നത സ്യഷ്ടിച്ച് വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് തങ്ങള്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാംപന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലത്തിങ്ങലില്‍ സംഘടിപ്പിച്ച ഫൈസ് ടു ഫൈസ് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.അലിഅക്ക്ബര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ മണ്ഡലത്തിലെ വാര്‍ഡ് ഡിവിഷന്, ശാഖ പ്രസിഡന്റ് ,സെക്രട്ടറിമാര്‍, പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികള്‍, മണ്ഡലം കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു. ജന സെക്രട്ടറി പി.കെ.ഫിറോസ്, സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഇസ്മായീല്‍ പി വയനാട്, പി.ജി.മുഹമ്മദ്, ആശിഖ് ചെലവൂര്‍, ഷെരീഫ് കുറ്റൂര്‍, ഷെരീഫ് വടക്കയില്‍, കെ.കുഞ്ഞിമരക്കാര്‍, സി.എച്ച്.മഹമ്മൂദ് ഹാജി, സി.കെ.എ.റസാഖ്, ഹനീഫ പുതുപറബ്, അലി തെക്കെപ്പാട്ട്, എ.കെ.മുസ്തഫ, വി.എം.മജീദ്, വി.ടി.സുബൈര്‍ തങ്ങള്‍, പി.ടി സലാഹു, പി.എം.സാലിം, ടി.പി.സലാം മാസ്റ്റര്‍, മമ്മുട്ടി തൈക്കാടന്‍, മുസ്തഫ കളത്തിങ്ങല്‍, പി.പി അഫ്സല്, യു ഷാഫി, ടി.പി സലാം മാസ്റ്റര്‍, നവാസ് ചെറമംഗലം, അസീസ് ഉള്ളണം സംസാരിച്ചു. ജന സെക്രട്ടറി യു.എ റസാഖ് സ്വാഗതവും ട്രഷറര്‍ അനീസ് കൂരിയാടന്‍ നന്ദിയും പറഞ്ഞു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).