18കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സൗജന്യ ഭൂമി നല്കി കെ.ടി. മുസഹാജി
തിരൂരങ്ങാടി: കരിപറമ്പ് സ്വദേശി കെ.ടി. മൂസ ഹാജയുടെ കാരുണ്യത്തില്‍ ഇനി പതിനെട്ട് കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ഭൂമിയായി.
പന്താരങ്ങാടി സംയുക്ത മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.ടി. കാരുണ്യ സ്പര്‍ഷം എന്ന പേരില്‍ മൂസ ഹാജി തന്റെ സ്വന്തമായ ഭൂമിയുടെ രേഖ കൈമാറി. കരിപറമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കെ.ടി. മൂസ ഹാജിയുടെ കയ്യില്‍ നിന്ന് ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങികൊണ്ട് ഉദ്ഘാടനം ചെയ്തു. നമ്മളോടപ്പം പ്രവര്‍ത്തിക്കുവാനും കൂടെ നില്‍ക്കാനും ഉദാരമതികളായ ആളുകള്‍ ഉണ്ട് എന്നുള്ളതാണ് സമൂഹത്തിന്റെ വിശ്വാസം. അതാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നതെന്നും തങ്ങള്‍ കുട്ടി ചേര്‍ത്തു. നഗരസഭയിലെ 2,3,4,5,6,36,37,38 ഡിവിഷനുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഏകദേശം ഒന്നര ഏക്കര്‍ ഭൂമിയാണ് മൂസഹാജി വീട് വെക്കാന്‍ ഭൂമി കൈമാറിയത്. ചടങ്ങില്‍ പോഗ്രാം കമ്മിറ്റി ചെയര്മാന് കുന്നുമ്മല്‍ അയ്യൂബ് ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ വീടുകള്‍ക്കുള്ള ഫോമിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സി.എം.പി നേതാവ് കൃഷ്ണന് കോട്ടുമല, ജഅഫര്‍ അന്‍വരി ആലത്തിയൂര്‍, പുള്ളാട്ട് മുഹമ്മദ് ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എ.ടി. ഉണ്ണി, തിരൂരങ്ങാടി നഗരസഭാ ആരോഗ്യ സ്റ്റാഡിംങ്ങ് കമ്മറ്റി ചെയര്‍മാനും, പ്രോഗ്രാം കണ്‍വീനറുമായ സി.പി. ഇസ്മായില്‍, തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍മാരായ പി.കെ. അബ്ദുല്‍ അസീസ്, പാലാത്ത് മുസ്തഫ, എം.പി. ജയശ്രീ, കെ.ടി. ബാബുരാജ്, ചെറ്റാലി അബ്ദുറസാഖ് ഹാ ജി, ഷാഹിന തിരുനിലത്ത്, സി.എം. അലി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ യാസീന്‍ തിരൂരങ്ങാടി,
സി.എച്ച്. ഫസല്‍, സി.പി. അബ്ദുല്‍ വഹാബ്, ചന്ദ്രന് കുന്നത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]