മലപ്പുറത്തെ എംഎസ്എഫ് മാര്‍ച്ചിനുനരെ പൊലീസിന്റെ ലാത്തി
മലപ്പുറം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ എംഎസ്എഫ് മലപ്പുറത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അക്രമം. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എംഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. എം ഫവാസിന് പൊലീസ് അതിക്രമത്തില്‍ ഗുരുതര പരിക്കേറ്റു. എംഇഎസ് ആശുപത്രയില്‍ ചികിത്സയിലാണ് അദ്ദേഹം.
മാധ്യമപ്രവര്‍ത്തകനും പൊലീസ് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ ബി സതീഷ് കുമാറിന് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാന വ്യാപകമായി എംഎസ്എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
പ്രവര്‍ത്തകരുടെ കാലിനും തലക്കുമാണ് കാര്യമായി പരുക്കേറ്റത്. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എം ഫവാസ്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ഭാരവാഹികളായ കെ.എം ഇസ്്മാഈല്‍, ടി.പി നബീല്‍ എന്നിവര്‍ക്ക് സാരമായ പരുക്കേറ്റു. പരുക്കേറ്റ പ്രവത്തകരെ മലപ്പുറം സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കെ.എം. ഫവാസ്, കെ.എം ഇസ്മാഈല്‍, അഖില്‍കുമാര്‍ ആനക്കയം എന്നിവരെ പെരിന്തല്‍മണ്ണ എം.ഇ.എസ് ആസ്പത്രിയിലേക്കു മാറ്റി.
എം.എസ്.എഫിന്റെ സമരാവേശം കാമറയില്‍ പകര്‍ത്തുന്നിതിനിടയിലാണ് മാതൃഭൂമി ചീഫ് ഫോട്ടോ ഗ്രാഫര്‍ കെ.ബി സതീഷ് കുമാറിനു നേരെ പൊലീസ് ലാത്തി വീശിയത്. പത്രപ്രവര്‍ത്തകനാണെന്ന് വ്യക്തമായിട്ടും പൊലീസ് മനപൂര്‍വ്വം അക്രമം അഴിച്ചുവിടുകായായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലാണ് ആക്രമണമഴിച്ചുവിട്ടത്. മാരകമായി മുറിവേറ്റ സതീഷിന്റെ തലയില്‍ സ്റ്റിച്ചുകളുണ്ട്. മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമണത്തിന് ശ്രമമുണ്ടായി. എന്നാല്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ തന്നെ ഇടപെട്ടു തടയുകയായിരുന്നു. തലക്കു സാരമായി പരുക്കേറ്റ സതീഷ് കുമാറിനെ മലപ്പുറം സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സമരത്തില്‍ പങ്കെടുത്ത ഇര്‍ഷാദ് മേക്കാടന്‍, ഷിബി മക്കരപ്പറമ്പ്, ഷാക്കിര്‍ മങ്കട, തബഷീര്‍, യാസര്‍ മീനാര്‍കുഴി എന്നിവര്‍ക്കും പൊലീസ് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.
സമരം മുസ്്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഫാരിസ് പൂക്കോട്ടൂര്‍, അഷ്ഹര്‍ പെരുമുക്ക്, കെ.എം ഫവാസ്, ഫിറോസ് പള്ളത്ത്, ജില്ലാ ഭാരവാഹികളായ വി.എ വഹാബ്, പി.എ ജവാദ്, കെ.എന്‍ ഹക്കീം തങ്ങള്‍, അഡ്വ. ഖമറുസമാന്‍ മൂര്‍ക്കത്ത്, കെ.എം ഇസ്്മാഈല്‍, ടി.പി നബീല്‍, യു. അബ്ദുല്‍ ബാസിത്ത്, നവാഫ് പൂക്കോട്ടൂര്‍, വി.എം ജുനൈദ്, ഷിബി മക്കരപ്പറമ്പ്, സുഹൈല്‍ അത്തിമണ്ണില്‍, അഖില്‍കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍ പ്രസംഗിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




