മലപ്പുറത്തെ രണ്ട് സ്‌കൂളിലെ 273പേര്‍ക്ക് കോവിഡ്

മലപ്പുറത്തെ രണ്ട് സ്‌കൂളിലെ 273പേര്‍ക്ക് കോവിഡ്

മലപ്പുറം: മലപ്പുറത്തെ രണ്ട് സ്‌കൂളിലെ 273 പേര്‍ക്ക് കോവിഡ്. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും, വന്നേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും 201 വിദ്യാര്‍ഥികള്‍ക്കും ഉം 72 അധ്യാപക-അനധ്യാപകര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു.മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 148 വിദ്യാര്‍ഥികള്‍ക്കും 39 അധ്യാപക- അധ്യാപകര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ 33 അധ്യാപകരും 53 വിദ്യാര്‍ത്ഥികളുമാണ് കോവിഡ് ബാധിതരായത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കോവിഡ് പോസിറ്റീവായവരെല്ലാം. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രണ്ടു സ്‌കൂളുകളിലും കഴിഞ്ഞ 25 മുതല്‍ പത്താം ക്ലാസുകാര്‍ക്കുള്ള അധ്യയനം തുടങ്ങിയിരുന്നു.
മാറഞ്ചേരി സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സമ്പര്‍ക്കമുള്ള മറ്റു കുട്ടികളെയും അദ്ധ്യാപകരെയും കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഫലം വന്നപ്പോള്‍ ആകെ പരിശോധിച്ച 632 പേരില്‍ 187 പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
വന്നേരി സ്‌കൂളിലെ ഒരു അദ്ധ്യാപകന്‍ കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇവിടുത്തെ കുട്ടികളെയും ജീവനക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവില്‍ കോവിഡ് പോസിറ്റീവായവരോടും അവരുമായി സമ്പര്‍ക്കമുള്ളവരോടും ഹോം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇരു സ്‌കൂളുകളിലെയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെയും മറ്റു ജീവനക്കാരെയും ഉടന്‍ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Sharing is caring!