ഇടത് പക്ഷത്തെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തെരെഞ്ഞെടുപ്പ് പരാജയം: പി.കെ ഫിറോസ്

ഇടത് പക്ഷത്തെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തെരെഞ്ഞെടുപ്പ് പരാജയം: പി.കെ ഫിറോസ്

മലപ്പുറം : ഭരണത്തിന്റെ അവസാന മണിക്കൂറുകള്‍ എത്തി നിന്നപ്പോള്‍ പരസ്യമായ വര്‍ഗ്ഗീയത പറഞ്ഞും സ്വന്തക്കാര്‍ക്ക് ഗവണ്‍മെന്റ് ജോലികള്‍ ഇഷ്ടദാനം നടത്തുകയും ചെയ്യുന്ന ഇടതുപക്ഷം കേരളം കണ്ട ഏറ്റവും കഴിവുകെട്ട സര്‍ക്കാരാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പ്രസ്ഥാവിച്ചു. മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഫേസ് ടു ഫേസ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
എ.പി ശരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ സമദ്, ഭാരവാഹികളായ ഇസ്മാഈല്‍ കെ വയനാട്, മുജീബ് കാടേരി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുലത്തീഫ്, ബാവ വിസപ്പടി, ഗുലാം ഹസന്‍ ആലംഗീര്‍, നിഷാജ് എടപ്പറ്റ, നിയോജക മണ്ഡലം ഭാരവാഹികളായ ഷാഫി കാടേങ്ങല്‍, കെ.പി സവാദ് മാസ്റ്റര്‍, ഫെബിന്‍ കളപ്പാടന്‍, ഹുസൈന്‍ ഉള്ളാട്ട്, എസ്.അദ്‌നാന്‍, സൈഫുള്ള.വി, സലാം വളമംഗലം, ഷമീര്‍ കപ്പൂര്‍, ഷമീര്‍ ബാബു മൊറയൂര്‍, കെ.മന്‍സൂര്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് പെരിങ്ങോട്ടുപുലം, സിദ്ദീഖലി പിച്ചന്‍, ഫാരിസ് പൂക്കോട്ടൂര്‍, അഖില്‍ ആനക്കയം, കെ.എന്‍ ഷാനവാസ് പ്രസംഗിച്ചു.

 

Sharing is caring!