മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ പ്രതി ബെംഗളൂരുവില്‍വെച്ച് പിടിയില്‍
മലപ്പുറം: മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ പ്രതി ബെംഗളൂരുവില്‍വെച്ച് പിടിയില്‍. തെന്നല സ്വദേശി തെന്നാന്പുലക്കല് തൌഫീക്ക് അലി(27) ബെംഗളൂരുവില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം വനിതാ സ്റ്റേഷനില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് അറിഞ്ഞ പ്രതി നാട്ടില്‍ നിന്ന് മുങ്ങി കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതെ കുറിച്ചു രഹസ്യ വിവരം ലഭിച്ച പോലീസ് മേല്പറഞ്ഞ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് വിവിധ ലോഡ്ജുകളില്‍ പരിശോധന നടത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ സമാനമായ കുറ്റകൃത്യത്തിന് മുന്‍പും പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് മനസിലായി. എസ്.എച്ച്.ഒ. റസിയ ബംഗാളത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഒ. പി. മോഹനദാസ്, സി.പി.ഒ. പ്രദീപ്, ഹബീബ, ഹംസ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മഞ്ചേരി പോക്സോ കോടതിയില്‍ ഹാജാരാക്കി റിമാന്റ് ചെയ്തു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]