താനൂരില്‍ പിരിച്ച ബാക്കി പണം എവിടെ പോയെന്ന് മന്ത്രി ജലീല്‍ വ്യക്തമാക്കണം. പി.കെ. ഫിറോസ്
മലപ്പുറം: 2018ലെ വാട്സ്ആപ്പ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മ്മാണത്തിന് നടത്തിയ ഫണ്ട് ശേഖരണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പുറത്തുവിട്ട കണക്കുകളില്‍ അവ്യക്തതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒന്നേകാല്‍ ലക്ഷം രൂപ മാത്രമേ പിരിഞ്ഞുകിട്ടിയൊള്ളൂ എന്ന് ഇപ്പോള്‍ പറയുന്ന മന്ത്രി തന്റെ 2018 ഏപ്രില്‍ 18ലെ ഫേസ് ബുക്ക് പേജില്‍ അഞ്ച് മിനിറ്റ് കൊണ്ട് അഞ്ച് ലക്ഷം രൂപ പിരിഞ്ഞ് കിട്ടിയെന്ന് വ്യക്തമാക്കുന്നു. ഓരോരുത്തരും നല്കിയ തുകയുടെ കണക്കും നല്‍കിയിട്ടുണ്ട്. ബാക്കി പണം എവിടെ പോയെന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രി എന്ന നിലയ്ക്ക് അവരെയൊക്കെ വിളിച്ച് സെറ്റില്‍ ചെയ്തതാണോ അതോ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോയെന്നും ഫിറോസ് ചോദിച്ചു. വി.അബ്ദുറഹിമാന് എം.എല്‍.എയുടെ അക്കൗണ്ടിലേക്കാണ് ഫണ്ട് ശേഖരിച്ചതെന്നും താന്‍ പണം പിരിച്ചിട്ടില്ലെന്നുമാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. എം.എല്‍.എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് എങ്ങനെയാണ് ഫണ്ട് ശേഖരിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]