ക്യാന്‍സര്‍ ദിനത്തില്‍ മുടി മുറിച്ച് നല്‍കി മലപ്പുറത്തെ കൊച്ചുമിടുക്കി അര്‍ച്ചന

ക്യാന്‍സര്‍ ദിനത്തില്‍ മുടി മുറിച്ച് നല്‍കി മലപ്പുറത്തെ കൊച്ചുമിടുക്കി അര്‍ച്ചന

വളാഞ്ചേരി : ലോക ക്യാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് താന്‍ ഓമനിച്ചു വളര്‍ത്തിയ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ മുറിച്ച് നല്‍കി മാതൃകയായിരിക്കുകയാണ് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന.

 

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കേശദാനത്തെ കുറിച്ച് അറിയുന്നത്. അന്ന് മുതലുള്ള അര്‍ച്ചനയുടെ ആഗ്രഹം സഫലമായിരിക്കുകയാണ്. വീട്ടുകാരുടെ പിന്തുണയോടെ അര്‍ച്ചന തന്റെ തലമുടിയില്‍ നിന്നൊരു പങ്ക് പകുത്ത് നല്‍കി. ആത്മവിശ്വാസത്തോടെ ക്യാന്‍സറിനെ നേരിടാന്‍ രോഗികള്‍ക്ക് വിഗ്ഗ് സഹായകമാകുമെന്നതിനാല്‍ അര്‍ച്ചനയെപ്പോലെ നിരവധിപേര്‍
കേശദാനം നടത്താറുണ്ട്. തൃശ്ശൂര്‍ അമല ആശുപത്രിയിലെ ഹെയര്‍ബാങ്കിന് നല്‍കാനായി അനീഷ് വലിയകുന്ന് അര്‍ച്ചനയുടെ കയ്യില്‍ നിന്നും മുടി ഏറ്റുവാങ്ങി.

കഞ്ഞിപ്പുര സ്വദേശി ചാരത്ത് സുനിലിന്റെയും പ്രബിതയുടെയും മകള്‍ അര്‍ച്ചനയാണ് തന്റെ മുടി ദാനം ചെയ്ത് മാതൃകയായത്. കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് അര്‍ച്ചന. പഠനത്തോടൊപ്പം തന്നെ മറ്റു മേഖലയിലും മിടുക്കിയാണ്. നൃത്തരംഗത്ത് നിരവധി നേട്ടങ്ങള്‍ കരസ്തമാക്കിയിട്ടുണ്ട്.പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ  അപര്‍ണ്ണയാണ് ഏക സഹോദരി.

 

Sharing is caring!