മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശി അല്‍ ഐനില്‍ ഹൃദയാഘാതംമൂലം മരിച്ചു

വേങ്ങര: ഇരിങ്ങല്ലൂര്‍ കോട്ടപ്പറമ്പ് സ്വദേശി അല്‍ ഐനിന്‍ ഹൃദയാഘാതം മൂലം നിര്യാതനായി.പരേതനായ മേലേതൊടി മുഹമ്മദാജിയുടെ മകന്‍ സമീര്‍ ( 45) വ്യാഴാഴ്ച്ച രാവിലെ മരിച്ചത് . അല്‍ ഐന്‍ ഖബീസിയില്‍ അല്‍ ഹത്താ സലൂണ്‍ ഉടമയാണ്.ഇന്ന് രാവിലെ ജോലിക്ക് പോകുന്ന ഒരുക്കത്തിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂമില്‍ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്.അല്‍ ഐന്‍ തവാം ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്നുള്ള ശ്രമം നടത്തുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഉമ്മ: കുഞ്ഞി ബിരിയം. ഭാര്യ:
റസീന. മക്കള്‍: സിനാന്‍, റയാന്‍.സഹോദരങ്ങള്‍: കുഞ്ഞമ്മു ഹാജി, ഫരീത് ഹാജി (അല്‍ ഐന്‍) ,ബീരാന്‍ ,സുബൈര്‍ ,മൊയ്തീന്‍ (അല്‍ ഐന്‍) ,നൗഷാദ് (സഫ ഡയറി ഫാം പുതുപ്പറമ്പ്)

 

Sharing is caring!