11കാരനെ ചായക്കടയിലേക്ക് കൂട്ടികൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് 50കാരന്‍ അറസ്റ്റില്‍

11കാരനെ ചായക്കടയിലേക്ക് കൂട്ടികൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് 50കാരന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പറം വെളിയങ്കോട്വെച്ച് 11 വയസ്സുകാരനെ തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടി കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 50കാരന്‍ അറസ്റ്റില്‍. സംഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച മുട്ടില്‍ മുഹമ്മദിനെ പോലീസ് പിടികൂടിയത് വെളിയങ്കോട് അങ്ങാടിയില്‍വെച്ച്. വെളിയങ്കോട് തണ്ണി തുറ സ്വദേശി മുട്ടില്‍ മുഹമ്മദ് (50) ആണ് പിടിയിലായത്.പാലപ്പെട്ടി അജ്മീര്‍ നഗറില്‍ ഉള്ള തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.സംഭവം പുറത്ത് അറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെളിയങ്കോട് അങ്ങാടിയില്‍ വെച്ച് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.

Sharing is caring!