ഫാസിസത്തെ പ്രതിരോധിക്കാന്‍ ഡല്‍ഹിയിലെത്തിയ കുഞ്ഞാലിക്കുട്ടി ഉള്ളിലിരിപ്പ് വീണ്ടും മന്ത്രിസ്ഥാനം എസ്ഡിപിഐ മലപ്പുറം ടൗണില്‍ പ്രകടനം നടത്തി

മലപ്പുറം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിസ്ഥാനം സ്വപ്നം കണ്ട് എം പി സ്ഥാനം രാജി വെച്ച പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മലപ്പുറം ടൗണില്‍ പ്രകടനം നടത്തി.ഫാസിസത്തെ പ്രതിരോധിക്കാന്‍ എന്ന് പറഞ്ഞ് വോട്ട് വാങ്ങി ഡല്‍ഹിയിലെത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഉള്ളിലിരിപ്പ് വീണ്ടും യുപിഎ ഗവണ്മെന്റ് അധികാരത്തില്‍ വരുമെന്നും തന്റെ മുന്‍ഗാമി ഇ അഹമ്മദ് അനുഭവിച്ചിരുന്നസുഖസൗകര്യങ്ങള് തനിക്കും ലഭ്യമാകുമെന്നായിരുന്നു.
എന്നാല്‍ മോദി അധികാരത്തില്‍ വന്നതോടെ നിര്‍ണായക സമയങ്ങളില്‍ പോലും സഭയില്‍ ഹാജരായില്ലഎന്ന് മാത്രമല്ല ഏറ്റവും മോശം ഓണം പാര്ലമെന്റേറിയന് എന്ന ദൃഷ് പേര് നേടുകയും ചെയ്തു. ഈ വഞ്ചനമലപ്പുറത്തെ ജനത തിരിച്ചറിയുമെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പാര്‍ട്ടി ജില്ലാ സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ പറഞ്ഞു.ടി.സിദ്ദീഖ് മാസ്റ്റര്‍, ഹംസ, ലത്തീഫ് വല്ലാഞ്ചിറ, അബൂബക്കര്‍, അബ്ദുസലാം, നസ്റുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]