ജീവിതോപാധിയായ കൃഷിയെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വിട്ടു കൊടുക്കാനാവില്ലെന്ന് സത്താര്‍ പന്തലൂര്‍

ജീവിതോപാധിയായ കൃഷിയെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വിട്ടു കൊടുക്കാനാവില്ലെന്ന് സത്താര്‍ പന്തലൂര്‍

മലപ്പുറം: അറുപത് ശതമാനം ജനങ്ങളുടെ ജീവിതോപാധിയായ കൃഷിയെ മോദിയുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനാവില്ലെന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍.ഇന്ത്യയുടെ മണ്ണ് കോര്‍പ്പറേറ്റുകളില്‍ നിന്ന് കര്‍ഷകര്‍ തിരിച്ച് പിടിക്കും.കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് രാജ്യത്തെ പൊതു മുതല്‍ വിറ്റഴിക്കുകയും മറ്റൊരു ഭാഗത്ത് വിദ്വേഷ പ്രചാരണം തുടരുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കാര്‍ഷിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ജനാധിപത്യ സമരങ്ങളെ അടിച്ചര്‍ മര്‍ത്തുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ചും മലപ്പുറത്ത് എസ്. കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കിസാന്‍ കെ സാത്ത്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമുളി,

ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ്,വര്‍ക്കിംഗ് സെക്രട്ടറി നാസര്‍ മാസ്റ്റര്‍ കരുളായി, വൈസ് പ്രസിഡന്റ് സല്‍മാന്‍ ഫൈസി, സെക്രട്ടറിമാരായ ശംസാദ് സലീം നിസാമി, അബ്ദുസലീം യമാനി, യൂനുസ് ഫൈസി വെട്ടുപാറ,ഇസ്മാഈല്‍ അരിമ്പ്ര, സെക്രട്ടറിയേറ്റ് അംഗങ്ങളായ റിയാസ് കൊട്ടപ്പുറം, മുഹ്‌സിന്‍ വെള്ളില, സൈനുദ്ദീന്‍ കുഴിമണ്ണ , അബ്ദുറഹ്മാന്‍ തോട്ടുപൊയില്‍,സമദ് വാഴയൂര്‍ , മന്‍സൂര്‍ വാഫി, ഉസൈര്‍ കരിപ്പൂര്‍ , വിവിധ മേഖലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

Sharing is caring!