എസ്. സുജിത്ദാസ് ഇനി മലപ്പുറം ജില്ലാപോലീസ് മേധാവി

മലപ്പുറം: എസ്. സുജിത്ദാസ് ഇനി മലപ്പുറം ജില്ലാപോലീസ് മേധാവി. നിലവിലെ ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിനെ മലപ്പുറം എം.എസ്.പി കമാന്‍ഡന്റായി ചുമതല നല്കി. 2015 ഐ.പി.എസ്. ബാച്ചിലെ അംഗമായ എസ്. സുജിത്ദാസ് കോട്ടയം സ്വദേശിയാണ്. 2019 മേയ് 29-നാണ് കോഴിക്കോട് ഡി.സി.പി.യായി ചുമതലയേറ്റത്. 2018-ല്‍ ആലപ്പുഴ എസ്.പി.യായും 2020 ഓഗസ്റ്റില്‍ പോലീസ് ആസ്ഥാനത്ത് അഡീഷണല്‍ അസി. ഇന്‍സ്പെക്ടര്‍ ജനറലായും പാലക്കാട് എസ്.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]