മലപ്പുറത്തെ 13കാരന്‍ റിസ്വാന്‍ ഇനി ലൂക്ക സോക്കറില്‍

മലപ്പുറത്തെ 13കാരന്‍ റിസ്വാന്‍ ഇനി ലൂക്ക സോക്കറില്‍. ഫുട്ബോള്‍ സ്‌കില്ലില്‍ വിസ്മയം തീര്‍ക്കുന്ന റിസ്വാആണ് ഇനി മലപ്പുറം ലൂക്ക സോക്കറില്‍ തുടര്‍പഠനം നടത്തുക. പ്രമുഖ താരങ്ങളുടെ
സ്‌കില്‍ പകര്‍പ്പുകള്‍ അനുസ്മരിക്കും വിധമുള്ള റിസ്വാന്റെ പ്രകടനം തന്നെയാണ് വഴിത്തരിവായത്. മലപ്പുറം മാറഞ്ചേരി വടമുക്ക് സ്വദേശിയും പൊന്നാനി താലൂക്ക് അര്‍ബന്‍ ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് റഷീദ് പോഴത്തേതിന്റേയും എടപ്പാള്‍ വെങ്ങിനിക്കര സ്വദേശിനിയും മാറഞ്ചേരി സീഡ് ഗ്ലോബല്‍ സ്‌കൂള്‍ പ്രധാനാധ്യാപിക നജുമത്തിന്റേയും മകനുമാണ് റിസ്വാന്‍. മാറഞ്ചേരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മാറഞ്ചേരി ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന റിസ്വാന്‍ സമൂഹ മാധ്യമത്തില്‍ ഫുട്ബോള്‍ കഴിവ് പങ്ക് വച്ചതോടെ ലക്ഷക്കണക്കിന് പേരായിരുന്നു ദൃശ്യങ്ങള്‍ കണ്ടത്. പല ഫുട്ബോള്‍ പ്രമുഖരും അഭിനന്ദനം അറിയിക്കുകയും ചെയതതോടെയാണ് ഈ പതിമൂന്ന്കാരന്‍ ശ്രദ്ധയാകര്‍ഷിച്ചത്. കുട്ടിക്കാലം മുതല്‍ ഫുട്ബോളില്‍ അതിയായ കമ്പം കണ്ടതോടെ അവനിലെ താരത്തെ വളര്‍ത്തി കൊണ്ട് വരാന്‍ തന്നയായിരുന്നു നാട്ടിലെ മികച്ച പരിശീലകരില്‍ റിസ്വാനെ എത്തിച്ചതെന്ന് പിതാവ് റഷീദ് പോഴത്ത് പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ കായിക മേഖലയോട് പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായി താനും സഹോദരന്‍ നവാസും മനസിലാക്കിയിരുന്നെന്നും എടപ്പാളിലെത്തുമ്പോള്‍ ഫുട്ബോള്‍ പരിശീലനത്തിന്
കൊണ്ടുപോകാറുണ്ടെന്നും റിസ്വാന്റെ മാമാനായ ഖാദിര്‍ ബാഷ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുക എന്നതാണ് ലക്ഷ്യമെന്നും. റിച്ചു എന്ന പേരില്‍ അറിയപ്പെടാനാണ് താല്‍പ്പര്യമെന്നും എല്ലാവരുടെ ഭാഗത്തു നിന്നും മികച്ച പിന്തുണയോണ് ലഭിക്കുന്നതെന്നും റിസ്വാന്‍ പറഞ്ഞു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]