അക്രമവും കൊലപാതകവും നടത്തി സി.പി.എം മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്: മുനവ്വറലി ശിഹാബ് തങ്ങള്‍
തേഞ്ഞിപ്പലം: അക്രമവും കൊലപാതകവും നടത്തി മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.മഞ്ചേരി കീഴാറ്റൂരിലെ ഷമീര്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍
ല്‍ പ്രതിഷേധിച്ച് വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി കാടപ്പടിയില്‍ സംഘ
ടിപ്പിച്ച പ്രതിഷേധ റാലിയും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങളെകൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാന്‍ സാധിക്കില്ലെന്നും തങ്ങള്‍ പറഞ്ഞു.
പ്രതിഷേധ സംഗമത്തില്‍ സി.എ ബഷീര്‍ പെരുവള്ളൂര്‍ അധ്യക്ഷനായി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ , മുജീബ് കാടേരി, ഡോ. വി.പി ഹമീദ് മാസ്റ്റര്‍, കെ.ടി അഷ്റഫ്, പി.കെ നവാസ്, ഗുലാം ഹസന് ആലംഗീര്‍, സവാദ് കള്ളിയില്‍, പി എ ജൈസല്‍ ചെലേമ്പ്ര, അന്‍സാര്‍ മൂന്നിയൂര്‍, ഹനീഫ മൂന്നിയൂര്‍, കെ.പി മാസ്റ്റര്‍, കലാം മാസ്റ്റര്‍, ടി.പി.എം ബഷീര്‍, കെ.പി അമീര്‍, പി.എം ശാഹുല്‍ ഹമീദ്, എം സൈദലവി, ഇസ്മായീല്‍ കാവുങ്ങല്‍, എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തില്‍ അന്‍സാര്‍ മൂന്നിയൂര്‍, താഹിര്‍ പെരുവള്ളൂര്‍, സലാഹു തേഞ്ഞിപ്പലം, സമദ് കൊടക്കാട്, സി ജൈസല്‍, ജാസിര്‍ കരിപ്പൂര്‍, ഷബീറലി കരിപ്പൂര്‍, ശിഹാബ് പെരുവള്ളൂര്‍, നസീഫ് ഷേര്‍സ്, നിസാം ചേളാരി, എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]