വട്ടപ്പാറയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12പേര്‍ക്ക് പരിക്ക്

വട്ടപ്പാറയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12പേര്‍ക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കാറും ടെമ്പോ ട്രാവലറും സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. സ്ഥിരം അപകടമേഖയായ വട്ടപ്പാറ വളവിനു സമീപമുള്ള ഇറക്കത്തില്‍ എസ്എന്‍ഡിപി ഓഫീസിന് സമീപം വച്ചാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് അല്പ സമയം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

അപകടത്തില്‍ പരിക്കേറ്റ കഞ്ഞിപ്പുര കടക്കാടന്‍ ആബിദ (35), ആതവനാട് പാലാട് മുഹമ്മദ് ജാസില്‍ (17), തിരൂര്‍ പുല്ലൂര്‍ പാലക്കപറമ്പില്‍ അഞ്ചലി (21), തിരൂര്‍ പുല്ലൂര്‍ പാലക്കപറമ്പില്‍ വിജിത (30), ആതവനാട് പാലാട്ട് ഷാജി മോന്‍ (40), കൊപ്പം വിളയൂര്‍ കളരിക്കല്‍ രാകേഷ് (32), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ ജലാലുദ്ധീന്‍ (27), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ അഷ്‌കറലി (32), തിരൂര്‍ പുല്ലൂര്‍ പാലക്കപറമ്പില്‍ നളിനി (68), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ നഫീസ (58), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ റാഷിദ (21), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ നസീറ (27) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

Sharing is caring!