നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം വേണമെന്ന മുസ്ലിംലീഗ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം വേണമെന്ന മുസ്ലിംലീഗ്

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് ആറ് സീറ്റ് അധികം ആവശ്യപ്പെട്ടതോടെ രാഹുല്‍ഗാന്ധി എംപിയുടെ സാന്നിധ്യത്തിലും ഉഭയ ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനചര്‍ച്ചകള്‍ വഴിമുട്ടി. അനുനയശ്രമവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടു. എന്നാല്‍ ലീഗ് അയഞ്ഞിട്ടില്ല. കഴിഞ്ഞതവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്. എല്‍ജെഡി, കേരള കോണ്‍ഗ്രസ് (എം) പാര്‍ടികള്‍ യുഡിഎഫ് വിട്ട സാഹചര്യത്തില്‍ 30 സീറ്റ് വേണമെന്നാണ് ലീഗിന്റെ വാദം. ഇത് അംഗീകരിക്കാനാവില്ലെന്ന പൊതുവികാരമാണ് കോണ്‍ഗ്രസില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ബുധനാഴ്ച രാവിലെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു. ലീഗിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

 

Sharing is caring!