മലപ്പുറത്തുകാരി കൊച്ചു മിടുക്കിക്ക് രാഹുല്‍ ഗാന്ധി എം പിയുടെ അഭിനന്ദനം

മലപ്പുറത്തുകാരി  കൊച്ചു മിടുക്കിക്ക് രാഹുല്‍ ഗാന്ധി എം പിയുടെ അഭിനന്ദനം

മലപ്പുറം: വാക്കും വരികളും തെറ്റിക്കാതെ തന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വണ്ടൂര്‍ ഗേള്‍സിലെ കൊച്ചു മിടുക്കിക്ക് രാഹുല്‍ ഗാന്ധി എം പിയുടെ അഭിനന്ദനം. വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി.സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മുഫീദ അഫ്രിയാണ് എം പിയുടെയും സദസിന്റെയും നിറഞ്ഞ കയ്യടി നേടി താരമായത്.

രാഹുല്‍ ഗാന്ധി എം പിയുടെ ഇന്നലത്തെ സന്ദര്‍ശന വേളയില്‍ ഇംഗ്ലീഷിലെ അദ്ദേഹത്തിന്റെ പ്രസംഗം മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി താരമായിരിക്കുകയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മുഫീദ അഫ്രി. വണ്ടൂര്‍ ഗവ. ഗേള്‍സ് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. അക്ഷരസ്ഫുടത കൊണ്ടും, വാക്കുകളുടെ ചടുലത കൊണ്ടും സദസ്സിനെ ഇളക്കിമറിച്ചായിരുന്നു മുഫീദയുടെ പ്രസംഗ പരിഭാഷ. ‘ഫൈനലി വണ്‍ മെസേജ് ഫോര്‍ ദി യങ് ലേഡീസ്’ എന്ന രാഹുലിന്റെ പ്രസംഗത്തെ ‘ഭാവിതലമുറയുടെ പെണ്‍കരുത്തുകളോട് അവസാനമായി ഞാനൊരു സന്ദേശം കൂടി നല്‍കുകയാണ്’ എന്നാണ് ഈ മിടുക്കി തര്‍ജ്ജമ ചെയ്തത്.

കൂടാതെ രാഹുല്‍ ഗാന്ധി സരസമായി പ്രസ്താവിച്ച മിക്ക തമാശകളും തനിമ ചോരാതെ മലയാളീകരിക്കാനും മുഫീദക്ക് സാധിച്ചു.
ചടങ്ങില്‍ രാഹുല്‍ ഗാന്ധിക്ക് പരിഭാഷകന്റെ ആവശ്യമില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം യാദൃശ്ചികമായി അങ്ങനെയൊരു അവസരം മുഫീദയില്‍ എത്തിപ്പെടുകയുമായിരുന്നു എന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ചെറുകോട് സ്വദേശിനിയായ മുഫീദ അഫ്രി പഠനപ്രവര്‍ത്തനങ്ങളിലും ഏറെ മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനിയാണ്. തന്റെ പ്രസംഗം മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തിയതിന് രാഹുല്‍ ഗാന്ധി തന്റെ സംസാരത്തിനൊടുവില്‍ മുഫീദയെ നേരിട്ട് അഭിനന്ദനം അറിയിച്ചാണ് വേദിയില്‍ നിന്ന് പിന്‍വാങ്ങിയത് റ

 

Sharing is caring!