പാണ്ടിക്കാട്ടെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ഹമീദ് എം.എല്‍.എയും സമീറിന്റെ ബന്ധവും
മലപ്പുറം: പാണ്ടിക്കാട്ടെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വള്ളിക്കുന്ന് എംഎല്‍എ പി. അബ്ദുല്‍ ഹമീദും മരിച്ച സമീറിന്റെ ബന്ധു മുഹമ്മദ് ആര്യാടനും മാധ്യമങ്ങളോട് വ്യക്തമാക്കി.
കുടുംബ പ്രശ്നമല്ല. ഒറവമ്പുറം സമാധാനപരമായി ജീവിക്കുന്നവരുടെ പ്രദേശമാണ്. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കുക, സമാധാനം ഇല്ലാതാക്കുക എന്നത് സിപിഎമ്മിന്റെ അജണ്ടയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം നടക്കുമ്പോള്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നുമാണ് ആരോപണം. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും കുടുംബ പ്രശ്നമല്ലെന്നും സമീറിന്റെ ബന്ധു മുഹമ്മദ് ആര്യാടന് മാധ്യമങ്ങളോട് വ്യക്തമാക്കി.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




