മലപ്പുറം പാണ്ടിക്കാട് യുവാവിനെ കുത്തിക്കൊന്നു
മലപ്പുറം: വഴക്കിനിടെ പാണ്ടിക്കാട് യുവാവിനെ കുത്തിക്കൊന്നു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു. ഒറവംപുറം അങ്ങാടിയില്‍ ഇന്നലെ വൈകുന്നേരം രണ്ട് കൂട്ടര് തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാള്‍ ആക്രമിക്കുന്നത് തടയാന്‍ പോയപ്പോഴാണ് സമീറിന് കുത്തേറ്റത്. സംഘര്‍ഷത്തില്‍ സമീറിന്റെ ബന്ധു ഹംസയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം രാഷ്ട്രീയ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎമ്മാണ് സംഘര്‍ഷത്തിന് പിന്നിലെന്നും ലീഗ് ആരോപിച്ചു. അതേസമയം ഇന്നലെ ഉണ്ടായത് രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നാണ് സിപിഎം വാദം. സംഭവത്തില്‍ മൂന്ന് പേര് പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒറവംപുറം സ്വദേശികളായ നിസാം, അബ്ദുല്‍ മജീദ് ,മൊയീന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]