രാഹുല്‍ഗാന്ധി ഇന്നുവരും, മലപ്പുറത്തും വയനാട്ടിലും പരിപാടികള്‍.

രാഹുല്‍ഗാന്ധി ഇന്നുവരും, മലപ്പുറത്തും വയനാട്ടിലും പരിപാടികള്‍.

മലപ്പുറം: രാഹുല്‍ഗാന്ധി ഇന്ന് വീണ്ടും കേരളത്തിലെത്തും. മലപ്പുറത്തും വയനാട്ടിലും വിവിധ പരിപാടികളില്‍ പങ്കെടക്കും. മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് വയനാട് നിയോജക മണ്ഡലം എംപിയുടെ വരവ്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ രാഹുല്‍ഗാന്ധി മൂന്നുദിവസം മണ്ഡലത്തില്‍ പര്യടനം നടത്തിയിരുന്നു. നിലവില്‍ നിയമസഭാതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായി വീണ്ടും കേരളത്തില്‍ എത്തുന്നത്.
രാവിലെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം മണ്ഡല ത്തിലെ വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും.

ഡല്‍ഹിയില്‍ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന രാഹുല്‍ഗാന്ധി 11മണിയോടെ കരിപ്പൂരില്‍ എത്തും.
ശേഷം 12 മണിക്ക് വണ്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് റൂം ഉദ്ഘാടനവും
12: 50ന് വണ്ടൂരിലെ രാഹുല്‍ ഗാന്ധി നല്‍കുന്ന 5 പുതിയ സ്‌കൂള്‍ ബസുകളുടെ ഫ്‌ലാഗ് ഓഫും നടത്തും.
ഉച്ചയ്ക്ക് ശേഷം രാഹുല്‍ഗാന്ധി നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫ് കണ്‍വന്‍ഷനുകളിലും പങ്കെടുക്കും. ഇതിനിടയില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് നല്‍കുന്ന പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ ഉദ്ഘാടനവും നടത്തും.

 

Sharing is caring!