പെരിന്തല്‍മണ്ണയില്‍ ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

പെരിന്തല്‍മണ്ണയില്‍ ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി.
പാലക്കാട് സ്വദേശി ചളവറ പുലിയാനംകുന്ന് സ്വദേശി മുബീനയ്ക്കാണ് ആദ്യ പ്രസവത്തില്‍ നാല് കുട്ടികള്‍ ജനിച്ചത്.  ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. നാല് കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി.
എട്ടുമാസം തികഞ്ഞശേഷം ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുല്‍വഹാബ് ആണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ജനുവരി 16-ന് ആയിരുന്നു ശസ്ത്രക്രിയ – ആശുപത്രി അറിയിച്ചു. നാല് പേരും ആണ്‍കുഞ്ഞുങ്ങളാണ്. അയാന്‍ ആദം, അസാന്‍ ആദം, ഐ സിന്‍ ആദം, അസ് വിന്‍ ആദം എന്നിങ്ങനെയാണ് പേരുകള്‍ – തേജസ് ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Sharing is caring!