മലപ്പുറം ഇന്ത്യനൂരില്‍ വീട്ടില്‍ സൂക്ഷിച്ച് വെച്ചിരുന്ന ഡീസല്‍ അബദ്ധത്തില്‍ കുടിച്ച് മൂന്നുവയസ്സുകാരി മരിച്ചു

മലപ്പുറം ഇന്ത്യനൂരില്‍ വീട്ടില്‍ സൂക്ഷിച്ച് വെച്ചിരുന്ന ഡീസല്‍ അബദ്ധത്തില്‍ കുടിച്ച് മൂന്നുവയസ്സുകാരി മരിച്ചു

മലപ്പുറം: വീട്ടില്‍ സൂക്ഷിച്ച് വെച്ചിരുന്ന ഡീസല്‍ അബദ്ധത്തില്‍ കുടിച്ച് മൂന്നുവയസ്സുകാരി മരിച്ചു. മലപ്പുറം കോട്ടക്കല്‍ ഇന്ത്യനൂര്‍ ചെവിടിക്കുന്നന്‍ തസ്ലീമിന്റെ മകള്‍ റനാ ഫാത്തിമ
(മൂന്ന് ) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് കുട്ടി ഡീസല്‍ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ത്യനൂരിലെ ഓട്ടോ ഡ്രൈവറാണ് ചെവിടിക്കുന്നന്‍ തസ്ലീം. സംഭവത്തെ തുടര്‍ന്ന് കുഞ്ഞ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഓട്ടോയുടെ ആവശ്യത്തിനുവേണ്ടി വീട്ടില്‍വെച്ച ഡീസലാണ് കുഞ്ഞ് കുടിച്ചതെന്നാണ് വിവരം.
കുടിച്ചു കഴിഞ്ഞശേഷം മാത്രമാണ് വീട്ടുകാര്‍ സംഭവം കണ്ടത്. കുട്ടിതനിച്ചു പോയി
സൂക്ഷിച്ചുവെച്ച ഡീസല്‍ കുപ്പിയെടുത്തത് വീട്ടുകാര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുഞ്ഞിന്റെ നിലവിളികേട്ട് വീട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാതാവ്: നൗശിദ ബാനു.

 

Sharing is caring!