താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്കെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍

മലപ്പുറം: തവനൂര്‍ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ ഏറ്റെടുത്ത മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരണത്തിന്റെ പാതയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മിക്ക പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചതോടൊപ്പം തന്നെ പല പ്രവര്‍ത്തികളും മണ്ഡലത്തില്‍ തുടങ്ങി വെക്കുന്നതിന് സാധിച്ചതായും മന്ത്രി പറഞ്ഞു.
നിയോജക മണ്ഡലം എം.എല്‍.എയും മന്ത്രിയുമായ ഡോ. കെ.ടി ജലീലിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും തൃപ്രങ്ങോട് പഞ്ചായത്തിന്റെ 9.8 ലക്ഷം രൂപയും ഉപയോഗിച്ചാണ് പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പണി പൂര്‍ത്തീകരിച്ചത്. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി ചടങ്ങില്‍ അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ വി.പി ഷാജഹാന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ കെ.പി റംല എന്നിവര്‍ സന്നിഹിതരായിരുന്നു.
RECENT NEWS

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്‍കും
മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്കാന് യു.ഡി.എഫില്‍ ധാരണ. രണ്ടു സീറ്റുകള്‍ വച്ചുമാറാനും സാദ്ധ്യത. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കണ്ണൂരിലെ കൂത്തുപറമ്പ്, തൃശൂരിലെ ചേലക്കര എന്നിവ ലീഗിന് നല്‍കിയേക്കും.