കള്ള് ഷാപ്പിന്നെതിരെ പ്രമേയം: പരപ്പനങ്ങാടിമുനിസിപ്പല്‍ കൗണ്‍സിലിനെ അഭിനന്ദിച്ചു

പരപ്പനങ്ങാടി: ജനകീയ സമരങ്ങളും കോടതി വിധിയുടേയും അടിസ്ഥാനത്തില്‍ പൂട്ടപ്പെട്ട അഞ്ചപ്പരയിലെ കള്ള് ഷാപ്പ് ഇടത് സര്‍ക്കാര്‍ അനുമതി കൊടുത്തതിനാല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന്നെതിരെ അഞ്ചപ്പുര കള്ള് ഷാപ്പ് പൂട്ടുന്നതിന്നു് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രമേയം പാസ്സാക്കിയ പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലിനെ കള്ള് ഷാപ്പ് വിരുദ്ധ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുടെ യോഗം അഭിനന്ദിച്ചു. കോവിഡ്‌നിയന്ത്രണങ്ങള്‍ കൊണ്ട് തല്‍ക്കാലം നിര്‍ത്തിവെച്ച കള്ള് ഷാപ്പിന്നെതിരെയുള്ള അനിശ്ചിതകാല സമരം പുനരാരംഭിക്കുന്നതിന്ന് വിപുലമായ കണ്‍വണ്‍ഷന്‍ 29 ന് ചേരുന്നതിന്ന് തീരുമാനിച്ചു
സമരസമിതി ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.ബാലഗോപാലന്‍, പി.കെ.അബൂബക്കര്‍ ഹാജി, അലവിക്കുട്ടി ബാഖവി,സി. കുഞ്ഞിമുഹമ്മദ്.സി.ഹംസ, മുജീബ് കോടാലി, നൗഷാദ് ചോനാരി, എം.നിഷാദ് പ്രസംഗിച്ചു

 

Sharing is caring!