വടക്കാങ്ങരയിലെ ആദ്യകാല അദ്ധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന അബു മാസ്റ്റര്‍ നിര്യാതനായി

മക്കരപറമ്പ്: വടക്കാങ്ങരയിലെ ആദ്യകാല അദ്ധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന വടക്കാങ്ങര കിഴക്കേ കുളമ്പ് മഹല്ല് മുന്‍ ജനറല്‍ സെക്രട്ടറി തങ്കയത്തില്‍ അബു മാസ്റ്റര്‍ (74)നിര്യാതനായി. 1977 മുതല്‍ സജീവഅഖിലേന്ത്യാ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിട്ടാണ് പൊതുരംഗത്ത് സജീവമായത്. വടക്കാങ്ങര തടത്തിലക്കുണ്ട് എം എം എ.എല്‍ പി സ്‌കൂള്‍, കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം സഭ എല്‍ പി സ്‌കൂളിലുംഅറബി അധ്യാപകനായിട്ടുണ്ട്, മഹല്ല് സെക്രട്ടറി, സകാത്ത് കമ്മിറ്റി മെമ്പര്‍, ടാലന്റ് സ്‌കൂള്‍ പ്രവര്‍ത്തക കൗണ്‍സില്‍ അംഗം, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് സ്ഥാപക അംഗം. എന്നീ നിലകളില്‍ പ്രവര്‍ത്തിചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ: അമാനുള്ള വടക്കാങ്ങര യുടെപിതൃ സഹോദരനാണ്. ഭാര്യ: വി പി ഫാത്തിമ എടയൂര്‍. മക്കള്‍:സഫര്‍ അഹ്മദ് ദുബൈ ), നസീം ബാബു (ദുബൈ), നസീര്‍ (അധ്യാപകന്‍. ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍ മലപ്പുറം), ഫൗസിയ (അധ്യാപിക, സില്‍വര്‍ മൗണ്ട്, പെരിന്തല്‍മണ്ണ ), ഫരീദ, ഫസീല.

മരുമക്കള്‍,, പരേതയായ ഫാസിറ കരുവാട്ടില്‍, റാഷിദ മണ്ണാര്‍ക്കാട് (അധ്യാപിക എന്‍ സി ടി .കടന്നമണ്ണ), മെഹറുന്നിസ തിരൂരങ്ങാടി, റസീന ചേങ്ങോട്ടൂര്‍, മഹ്മൂദ് ഹുസൈന്‍ പട്ടിക്കാട്, ഉമ്മര്‍ മണ്ണാര്‍ മല, സൈനുല്‍ ആബ്ദീന്‍ ശാന്തപുരം. സഹോദരങ്ങള്‍: ആയിശക്കുട്ടി പട്ടിക്കാട് . മുഹമ്മദ് എന്ന കുഞ്ഞിപ്പ . അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍,
സെയ്ത് മാസ്റ്റര്‍,

 

 

Sharing is caring!