ഇന്ധന വിലവര്‍ദ്ധധവില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രതിഷേധിച്ചു

മലപ്പുറം: അടിക്കടിയുള്ള പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധധവില്‍ പ്രതിഷേധിച്ച് മലപ്പുറം നിയോജക മണ്ഡലം മുസ്.ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനം തള്ളി പ്രതിഷേധിച്ചു. മലപ്പുറം കുന്നുമ്മലില്‍ നടന്ന പ്രതിഷേധത്തിന് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ഭാരവാഹികളായ ഫെബിന്‍ കളപ്പാടന്‍, ബാസിഹ് മോങ്ങം, സൈഫുള്ള വല്ലാഞ്ചിറ, ഷമീര്‍ കപ്പൂര്‍, സലാം വളമംഗലം, ഷമീര്‍ ബാബു മൊറയൂര്‍, കെ.മന്‍സൂര്‍, ശിഹാബ് തൃപ്പനച്ചി, ശിഹാബ് പെരിങ്ങോട്ടുപുലം, സിദ്ദീഖലി പിച്ചന്‍ പ്രസംഗിച്ചു. ജസീല്‍ പറമ്പന്‍, സി.പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, റഷീദ് കാളമ്പാടി, റസാഖ് വാളന്‍, സാലിഹ് മാടമ്പി, ഷബീബ് കുന്നുമ്മല്‍, എ.പി ഹനീഫ നേതൃത്വം നല്‍കി.

 

 

Sharing is caring!