പാണക്കാട് ഹൈദരലി തങ്ങള്‍ മുസ്ലിംലീഗ് വിടുന്നുവെന്ന് മലപ്പുറം ലൈഫിന്റെ പേരില്‍ വ്യാജ ന്യൂസ്

മലപ്പുറം: പ്രിയ വായനക്കാര്‍ കരുതിയിരിക്കുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് വിടുന്നുവെന്ന് മലപ്പുറം ലൈഫിന്റെ പേരില്‍ വ്യാജ ന്യൂസ് പ്രചരിപ്പിക്കുന്നു. മലപ്പുറം ലൈഫിന്റെ ലോഗോയും ന്യൂസ് പോര്‍ട്ടലിന്റെ സ്‌ക്രീന്‍ഷോട്ടും വ്യാജമായി രൂപീകരിച്ച് ഹൈദരലി തങ്ങളുടെ ഫോട്ടോസഹിതം മുമ്പ് പ്രസിദ്ദീകരിച്ച മറ്റൊരു വാര്‍ത്തയില്‍ വ്യാജ എഡിറ്റിംഗ് നടത്തിയാണ് ഇത്തരത്തിലൊരു ന്യൂസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. സത്യസന്ധമായ ന്യൂസുകള്‍ നേരോടെ മാത്രം പ്രസിദ്ദീകരിക്കുന്ന മലപ്പുറം ലൈഫിന്റെ പേരില്‍ ഇതിന് മുമ്പും സമാനമായ രീതിയില്‍ ചില വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
കോഴിക്കോടുനിന്നും പ്രസിദ്ദീകരിച്ചതായി കാണിക്കുന്ന വ്യാജ ന്യൂസില്‍ പാര്‍ട്ടിയിലെ അവഗണനയും സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചരണങ്ങളുമാണ് തങ്ങള്‍ പാര്‍ട്ടിവിടാന്‍ കാണമെന്നാണ് പറയുന്നത്. പാര്‍ട്ടി നേതാക്കള്‍ എടുക്കുന്ന ചില നിലപാടുകളുമായ യോജിച്ചു പോകാനാവില്ലെന്നും വ്യാജ ന്യൂസില്‍ പറയുന്നുണ്ട്. ഈ പ്രചരണത്തില്‍ മലപ്പുറം ലൈഫിന് യാതൊരു പങ്കില്ലെന്നും പ്രിയ വായനക്കാര്‍ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും മലപ്പുറം ലൈഫ് ചീഫ് എഡിറ്റര്‍ അറിയിച്ചു. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും.

Sharing is caring!