കോണ്‍ഗ്രസ്സിനെ  ആരുനയിക്കണമെന്ന് തീരുമാനിക്കുന്നത് കുഞ്ഞാലിക്കുട്ടി: രവിതേലത്ത്

മലപ്പുറം: കേരളത്തിലെ കോണ്‍ഗ്രസ്സ് ആസ്ഥാനമായ ഇന്ദിരാഭവന്‍പാണക്കാട്ടേക്ക് മാറ്റി അദ്ധ്യക്ഷ സ്ഥാനം ഹൈദരലി തങ്ങളെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു.മലപ്പുറം നിയോജക മണ്ഡലം പീന ശിബിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ്സ് ലീഗിന്റെ ബി. ടീമായി തരം താണിരിക്കുകയാണ്.കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആര് നയിക്കണം എന്ത് പറയണം എന്നെല്ലാം തീരുമാനിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്. മുസ്ലീം ലീഗ്  കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ .ലീഗിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമാണ് ഗ്രൂപ്പ് മറന്ന് നേതാക്കള്‍ ഒരേ പോലെ മത്സരിക്കുന്നത്. മലപ്പുറത്ത് കോണ്‍ഗ്രസ്സ് ഇല്ലെന്നും ലീഗ് ഓഫീസിലെ കൂലിക്കാരാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡണ്ട് കെ. വി .വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി.ഉണ്ണി, ജില്ലാ കമ്മറ്റി അംഗം പി.കെ.സുധാകരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ വിഷയങ്ങളില്‍ മേഖല പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് കെ.കെ.സുരേന്ദ്രന്‍, ജില്ലാ കമ്മറ്റി അംഗം രാമചന്ദ്രന്‍ പാണ്ടിക്കാട്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷിദുകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Sharing is caring!