അപൂര്‍വ്വ രോഗം ബാധിച്ച് ബീല്‍ ചെയറില്‍ കഴിയുമ്പോഴും വര്‍ണ വിസ്മയം തീര്‍ക്കുകയാണ് മലപ്പുറത്തെ സഹോദരിമാര്‍

മലപ്പുറം: മാതൃകയാണ് മലപ്പുറത്തെ നൗഫിയയും നസ്രിയയും. അപൂര്‍വ്വ രോഗം ബാധിച്ച് ബീല്‍ ചെയറില്‍ കഴിയുമ്പോഴും വര്‍ണ വിസ്മയം തീര്‍ത്താണ് 16കാരിയായ നൗഫിയയും 14കാരിയായ നസ്രിയയും മാതൃക കാണിക്കുന്നത്. ചങ്ങരക്കുളം കക്കിടിപ്പുറം ബിപി അങ്ങാടിയില്‍ പെയിന്റിംഗ് ജോലിക്കാനാനായ അഷറഫിന്റെയും ഫൗസിയയുടേയും മക്കളാണ് ഇരുവരു. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗമാണ് രണ്ടുപേരെയും ബാധിച്ചിരിക്കുന്നത്. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടുപേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചിരുന്നു. ശാരീരികാസ്വസ്ഥതകള്‍ ഏറെയുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ജീവിതത്തോട് പൊരുതി മുന്നേറുകയാണ് ഈ സഹോദരിമാര്‍.
തികഞ്ഞ ആത്മവിശ്വാസമാണ് ഇരുവരുടേയും കൈമുതല്‍. ഏഴാം ക്ലാസ് വരെ വീട്ടിലിരുന്നായിരുന്നു ഇരുവരുടേയും പഠനം. പീന്നീട് സ്‌കൂളില്‍ പോയി പഠിക്കണമെന്നായി ആഗ്രഹം. തങ്ങളുടെ ആഗ്രഹം ഫേസ്ബുക്കില്‍ ഇവര്‍ പങ്കുവെച്ചപ്പോള്‍ സഹായഹസ്തവുമായി സാമൂഹ്യ പ്രവര്‍ത്തകനായ അഫ്സല്‍ രംഗത്ത് വന്നു. ദാറുല്‍ ഹിദായ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇരുവര്‍ക്കും പഠിക്കാനുള്ള സൗകര്യവും ഒരുങ്ങി. എട്ടാം ക്ലാസിലാണ് ഇരുവരുമിപ്പോള്‍. നസ്രിയ മികച്ചൊരു മാപ്പിളപ്പാട്ട് ഗായികയാണ്. വായനയാണ് മറ്റൊരു ഇഷ്ടം.
ചിത്രരചനയിലും ഇരുവര്‍ക്കും താല്‍പര്യമുണ്ട്. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി ഇരുവരും ചേര്‍ന്നൊരു യൂ ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. നൗഫീ നസ്രീന്‍ ക്രിയേഷന്‍ എന്നാണ് ചാനലിന്റെ പേര്. ഐഎഎസ് എടുക്കണമെന്നാണ് നസ്രിയയുടെ ആഗ്രഹം നൗഫിയയ്ക്ക് എഞ്ചിനീയറിലുമാണ് താല്‍പര്യം
RECENT NEWS

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്‍കും
മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്കാന് യു.ഡി.എഫില്‍ ധാരണ. രണ്ടു സീറ്റുകള്‍ വച്ചുമാറാനും സാദ്ധ്യത. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കണ്ണൂരിലെ കൂത്തുപറമ്പ്, തൃശൂരിലെ ചേലക്കര എന്നിവ ലീഗിന് നല്‍കിയേക്കും.