വീട്ടില്‍നിന്ന് ഒരുമിച്ച്കളിക്കാനിറങ്ങിയ അയല്‍വാസികളായ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മഞ്ചേരി: വീട്ടില്‍ നിന്ന് ഒരുമിച്ച്കളിക്കാനിറങ്ങിയ അയല്‍വാസികളായ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാണ്ടിയാട് കണ്ണച്ചന്‍ തൊടി മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (7), കളരിക്കല്‍ ജിജേഷിന്റെ മകള്‍ ആരാധ്യ (5) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് ആറരയോടെ വീട്ടില്‍ നിന്ന് കളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരിച്ചിലിനൊടുവിലാണ്.വീടിന് സമീപത്തെ വയലിനടുത്തുള്ള ഉപയോഗശൂന്യമായ കുളത്തില്‍ ഇരുവരെയും കണ്ടെത്തിയത്.തുടര്‍ന്ന് ആരാധ്യയ മഞ്ചേരി സ്വകാര്യ ആശുപത്രിയിലും,

ഭാഗ്യശ്രീയെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രീതയാണ്ഭാഗ്യശ്രീയുടെ അമ്മ അച്ചന്‍ നാരായണന്‍ വിദേശത്താണ്. സഹോദരി അനുഗ്രഹ, അഞ്ജുവാണ് ആരാധ്യയുടെ അമ്മ സഹോദരി ആര്‍ദ്ര. മൃതദേഹങ്ങള്‍ മഞ്ചേരി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Sharing is caring!