കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ ഭൂരിപക്ഷം കൂടുമോ ?

മലപ്പുറം: എം.പി.സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തുന്ന കുഞ്ഞാലിക്കുട്ടിക്ക്
ഭൂരിപക്ഷം കൂടുമോ, അതോ കുറയുമോ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഒരു മണ്ഡലമാണ് മലപ്പുറം ജില്ലയിലെ വേങ്ങര നിയോജക മണ്ഡലം. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്പികെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുമ്പോള്‍ വേങ്ങരയില്‍ നിന്നും മത്സരിച്ചേക്കുമെന്ന സൂചനകളാണ് മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്.
അതേസമയം കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവില്‍ മുസ്ലിം ലീഗില്‍ തന്നെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്. വേങ്ങരയേക്കാള്‍ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ നിന്നും കുഞ്ഞാലിക്കുട്ടി ജനവിധി തേടാനും സാധ്യതയുണ്ട്.

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം കെപിഎ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ വലിയ ഭൂരിപക്ഷം നേടിയ ലീഗിന് പക്ഷെ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെഎന്‍എ ഖാദര്‍ വേങ്ങരയില്‍ നിന്നും വിജയിച്ചത്.

2011ലാണ് വേങ്ങര മണ്ഡലം രൂപം കൊള്ളുന്നത്. അന്ന് മുതല്‍ മുസ്ലീം ലീഗിനെ പിന്തുണച്ച മണ്ഡലമാണ് വേങ്ങര. അതേസമയം 2011ല്‍ 24000 വോട്ടുകള്‍ നേടിയ എല്‍ഡിഎഫിന് 2016ല്‍ 34000 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. 5 വര്‍ഷം കൊണ്ട് 10000 വോട്ടുകളാണ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മറിഞ്ഞത്. ഉപതെരഞ്ഞെടുപ്പില്‍ പിപി ബഷീറിനെയാണ് ഇടതുമുന്നണി കെഎന്‍എ ഖാദറിനെതിരെ മത്സരിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് നേട്ടം വര്‍ദ്ധിപ്പിച്ച എല്‍ഡിഎഫ് ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്റെ വിജയത്തിന്റെ മാറ്റ് കുറച്ചു. വേങ്ങര മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇക്കുറി ഇടതുമുന്നണി. പിപി ബഷീര്‍ തന്നെ ഇത്തവണയും മത്സരിക്കാന്‍ സാധ്യതയുണ്ട്.

 

Sharing is caring!