സിമി മുന്‍ പശ്ചാത്തലമുള്ള മന്ത്രി പിണറായി മന്ത്രിസഭയില്‍ മനോഹരമായി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്ന് ദീപിക പത്രം
കൊച്ചി: സിമി മുന്‍ പശ്ചാത്തലമുള്ള മന്ത്രി പിണറായി മന്ത്രിസഭയില്‍ മനോഹരമായി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്ന് ക്രൈസ്തവ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീപിക ദിനപത്രം.
സംസ്ഥാന സര്‍ക്കാരിനും യുഡിഎഫിനും എതിരെ വിമര്‍ശനം ഉന്നയിച്ചും ബിജെപിയെ പിന്തുണച്ചുമാണ് ദീപിക ദിനപത്രം രംഗത്തുവന്നിട്ടുള്ളത്.
ക്രൈസ്തവരുടെ ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗം തട്ടിയെടുത്തപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും നോക്കി നില്‍ക്കുകയായിരുന്നുവെന്നും ബിജെപി മാത്രമാണ് ചോദ്യമുയര്ത്തിയതെന്നും ലേഖനത്തില്‍ പറയുന്നു. എവിടെയായിരുന്നു നിങ്ങള്‍? എന്ന തലക്കെട്ടോടെയാണ് ലേഖനം.
അനന്തപുരി ദ്വിജന് എന്ന ബൈലൈനോടുകൂടി എഴുതിയിരിക്കുന്ന ലേഖനത്തില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ക്ഷേമ വകുപ്പായി പ്രവര്‍ത്തിക്കുന്നു. സിമി മുന്‍ പശ്ചാത്തലമുള്ള മന്ത്രി പിണറായി മന്ത്രിസഭയില്‍ മനോഹരമായി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നും ലേഖനം ആരോപിക്കുന്നു.
യുഡിഎഫ് പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ ലീഗ് സമരം ചെയ്യുകയാണ്. വാഗ്ദാനങ്ങള്‍ നല്കി വോട്ടുപിടിച്ചാലും അധികാരം കിട്ടിയാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവ നടപ്പാക്കാതിരിക്കാന്‍ ലീഗിന് അറിയാം. മറ്റ് ന്യൂനപക്ഷങ്ങളോട് ചെയ്യുന്ന അനീതിയെക്കുറിച്ച് മാധ്യമങ്ങള്‍ നിശബ്ദരാണ്. ഇക്കാര്യം ഉച്ചത്തില്‍ പറയുന്നവരെ വര്ഗീയവാദികളാക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]