അരീക്കോട് പോലീസിന്റെ ഇടപെടല്‍ സുബ്രഹ്മണ്യനും കുടുംബത്തിനും കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടായി
മലപ്പുറം: അരീക്കോട് പോലീസിന്റെ ഇടപെടല്‍മൂലം സുബ്രഹ്മണ്യനും കുടുംബത്തിനും കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടായി. അരീക്കോട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഹൗസ് വിസിറ്റിംഗ് ലാണ് ഏതുനിമിഷവും തകര്‍ന്നു വീഴാറായ സുബ്രഹ്മണ്യന്റെവീട് കണ്ടെത്തിയത്.
ഉറങ്ങാട്ടിരി പഞ്ചായത്തിലെ ആതാടിയിലാണ് സുബ്രഹ്മണ്യനും കുടുംബവും താമസിക്കുന്നത്.
സാങ്കേതിക കാരണങ്ങള്‍ കൊണ്ട് വീട് നിര്‍മ്മിച്ചു നല്കാന് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ഇടിഞ്ഞു വീഴാറായ വീട് അരീക്കോട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തറയും ചുമരും മാത്രം നിര്‍ത്തിക്കൊണ്ട് ബാക്കിയെല്ലാം പുനര്‍ നിര്‍മ്മിച്ചു നല്‍കിയത്.
വീടിന്റെ മേല്‍ക്കൂര ചിതലരിച്ച ഏതു നിമിഷവും തകര്‍ന്നു വീഴാറായ അവസ്ഥയിലായിരുന്നു.
വെറും പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകൊണ്ട് ആയിരുന്നു ഈ വീട്ടില്‍ സുബ്രഹ്മണ്യനും കുടുംബവും താമസിച്ചിരുന്നത്. ഈ വീടാണ് ഇപ്പോള്‍ അരീക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പോലീസ് വോളണ്ടിയര്‍മാരും ചേര്‍ന്ന് മേല്‍ക്കൂര പൂര്‍ണമായും പുറത്തേക്ക് എടുത്തു വീണ്ടുമൊരു മേല്‍ക്കൂര നിര്‍മിച്ചു നല്‍കുകയും മണ്ണുകൊണ്ട് നിര്‍മ്മിച്ച ചുമര് പൂര്‍ണമായും സിമന്റ് തേച്ചു വൃത്തിയാക്കി നല്‍കുകയും ചെയ്തിരിക്കുന്നത്.
ഇതോടെ ഇനി മുതല്‍ സുബ്രഹ്മണ്യനും മൂന്നുമക്കളും ഉള്‍പ്പെടെയുള്ള കുടുംബത്തിന് ആരെയും ഭയക്കാതെ രാത്രികാലങ്ങളില്‍ അന്തിയുറങ്ങാം. ഏതു സമയവും ഇടിഞ്ഞുവീഴാറായ ഈ വീട്ടില്‍ സുബ്രഹ്മണ്യനും കുടുംബവും ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇതിനുമുമ്പും സമാനമായ രീതിയില്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അരീക്കോട് പോലീസ് സ്റ്റേഷനും പോലീസ് സ്റ്റേഷനില്‍ വളണ്ടിയര്‍മാരും നേതൃത്വം നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വീട് നിര്‍മ്മിച്ച് കൊണ്ട് സുബ്രഹ്മണ്യന്റെ സ്വപ്നം പൂവണിഞ്ഞു നല്‍കുന്നത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]