ഫാസിസത്തിനെതിരെ യോജിച്ച മുന്നേറ്റം വിളംബരം ചെയ്ത് മലപ്പുറത്ത് എസ്.കെ.എസ്.എസ്.എഫ് മാനവിക സദസ്
മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന ഫാസിസിസ്റ്റ് നീക്കങ്ങളെ തടയിടാന്‍ വൈകാരിക പ്രതിരോധമല്ല ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.വര്‍ഗീയത വളര്‍ത്താന്‍ മതത്തെ ആയുധമാക്കുന്ന ശ്രമമാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്. രാജ്യത്തെ ഏക സ്വരമാക്കാന് ഹിറ്റ്ലര്‍ രീതിയിലാണ് ഫാസിസ്റ്റ് ശക്തികള്‍ അജണ്ട ഒരുക്കുന്നത്. വിശ്വാസത്തെയും വികാരങ്ങളേയും ചൂഷണം ചെയ്താണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.രാഷ്ട്രത്തിന്റേയും ജനങ്ങളുടേയും സുരക്ഷക്കു വേണ്ടി യോജിച്ച നീക്കങ്ങളുണ്ടാവണം. വൈവിവിധ്യങ്ങള്‍ ആഘോഷിച്ച നാടാണ് ഇന്ത്യ. അതിനിടയില്‍ ഭിന്നപ്പിന്റെ രാഷ്ട്രീയം അനുവദിക്കരുത്.സൗഹൃദത്തിന്റെ കരുതല്‍ ഒരുക്കി പാരസ്പര്യബോധത്തിലെത്താന് സാധിക്കണമെന്നും തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാനവിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന സദസില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി.ഉണ്ണികൃഷ്ണന്,കെ.ടി.അഷ്റഫ്,എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഇ. അഫ്സല്,മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക്,പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.പി.എം.റിയാസ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, സെക്രട്ടറി ഇസ്മാഈല്‍ അരിമ്പ്ര സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സല്മാന് ഫൈസി തിരൂര്‍ക്കാട്,മുഹമ്മദലി ഫൈസി അഞ്ചച്ചവടി,മുഹ്്സിന് വെള്ളില,സൈനുദ്ദീന്‍ കുഴിമണ്ണ,സമദ് വാഴയൂര്‍ നേതൃത്വം നല്കി. റിപ്പബ്ലിക് ദിനത്തില്‍ മലപ്പുറം മേല്‍മുറിയില്‍ നടക്കുന്ന മനുഷ്യജാലിക ഭാഗമായാണ് മാനവിക സദസ് സംഘടിപ്പിച്ചത്.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]