വോട്ടിന് പണം വാഗ്ദാനം ചെയ്ത മുന്‍ മഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.പി ഫിറോസിന് കോടതിയുടെ നോട്ടീസ്

മഞ്ചേരി : ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന കേസില്‍ കൗണ്‍സിലര്‍ക്കെതിരെ നോട്ടീസയക്കാന്‍ മഞ്ചേരി മുന്‍സിഫ് കോടതിയുടെ ചുമതലയുള്ള ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) ആര്‍ കെ രമ ഉത്തരവിട്ടു. മഞ്ചേരി നഗരസഭ വാര്‍ഡ് 43 പൊറ്റമ്മലില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി പി ഫിറോസ് (45)നും നറുകര ആണ്ടിക്കടവന്‍ അനില്‍ദാസ് (38), മഞ്ചേരി പുതുശ്ശേരി അബ്ദുല്‍ റസാഖ് (48) എന്നിവര്‍ക്കാണ് 2021 മാര്‍ച്ച് ഒമ്പതിന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസയച്ചത്. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് തനിക്കനുകൂലമായി ചെയ്യുന്നതിനായി വി പി ഫിറോസ് വോട്ടറോട് ഫോണില്‍ ആവശ്യപ്പെടുന്നതും ഇതിനായി പണം വാഗ്ദാനം ചെയ്യുന്നതുമടങ്ങുന്ന ഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 23 പോസ്റ്റല്‍ വോട്ടുകളാണ് 43ാം വാര്‍ഡില്‍ ഉണ്ടായിരുന്നത്. 52 വോട്ടിന് വി പി ഫിറോസിനോട് പരാജയപ്പെട്ട സി പി എം സ്ഥാനാര്‍ത്ഥി എം നിസാറലി എന്ന കുട്ട്യാന്‍ (51) ആണ് മഞ്ചേരി മുന്‍സിഫ് കോടതിയെ സമീപിച്ചത്. പണം വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയത് ജനാധിപത്യ വിരുദ്ധമാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹരജി നല്‍കിയത്.
RECENT NEWS

കുഞ്ഞാലിക്കുട്ടിക്ക്പകരം മലപ്പുറം ലോകസഭയില്‍ നിന്ന് സമദാനിയോ ?
മലപ്പുറം: കുഞ്ഞാലിക്കുട്ടിക്ക്പകരം മലപ്പുറം ലോകസഭയില്‍നിന്ന് സമദാനിയെ പരിഗണിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശക്തമായ സ്ഥാനാര്‍ഥി നിര്ണയചര്ച്ചയാണ് ഇപ്പോള്‍ മുസ്ലിം ലീഗില്‍ പുരോഗമിക്കുന്നത്. [...]