മലപ്പുറം വണ്ടൂര്‍ കാഞ്ഞിരംപാടത്ത് യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ കാഞ്ഞിരംപാടത്ത് യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വാക്കാലൂര്‍ സ്വദേശി ശാന്തകുമാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടങ്ങാപ്പുറത്ത് സുധീറിന്റെ വീട്ടിലെ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വണ്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും സ്ഥലത്തെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെത്തിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. കൊവിഡ് പരിശോധനയ്ക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അതേസമയം യുവതിയുടെ മരണത്തില്‍ വണ്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
RECENT NEWS

മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം: മലപ്പുറം നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് അധിഷ്ടിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി മലപ്പുറം നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളുടെയും നിലവിലുള്ള ഭൂവിനിയോഗ പഠനത്തിനുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. ഓരോ [...]