നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി വ്യാപാക അക്രമം നടത്തി

നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി വ്യാപാക അക്രമം നടത്തി

മലപ്പുറം: നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി വ്യാപാക അക്രമം നടത്തി. യുവാവിന്റെ ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രംം. നിലമ്പൂരിലെ പള്ളിമുറ്റത്ത് യുവാവിനെ ആക്രമിച്ചു.നിലമ്പൂര്‍ ടൗണിലാണ് പുലര്‍ച്ചെ 6 മണിയോടെ കാട്ടാനയിറങ്ങിയത്.നിലമ്പൂര്‍ ഇന്‍ഫെന്റ് ജീസസ് ദേവാലയത്തിന് മുന്നില്‍ വെച്ച് യുവാവിനെ ആക്രമിച്ചു, വൈദികന്‍ ഉള്‍പ്പെടെ ബഹളം വെച്ചതോടെ ആന നിലമ്പൂര്‍ ഓ, സി.കെ ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്ക് നീങ്ങി, നിലമ്പൂര്‍ എയ്ഞ്ച് ലാന്റ് വീട്ടില്‍ ആന്റണി അന്നമ്മ ദമ്പതികളുടെ മകനുമായ ക്ലിന്റനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചിക്ല്‌സയിലുള്ളത്, പള്ളിമുറ്റത്തേക്ക് സ്‌കൂട്ടറില്‍ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പന്‍ സ്‌കൂട്ടര്‍ മറിച്ചിട്ടു, തുമ്പികൈക്കാണ് സ്‌കൂട്ടര്‍ തട്ടിയിട്ടത്, വീണ്ടും അക്രമിക്കാന്‍ ഒരുങ്ങുപ്പോള്‍ ഇടവക വികാരിയും, ഇയാളുടെ മാതാപിതാക്കളും ബഹളം വെച്ചു, വനം വകുപ്പ് പറയുന്നത് ഇങ്ങനെ നിലമ്പൂര്‍.ഗവ: മാനവേദന്‍ സ്‌കൂളിന്റെ ഭാഗത്തു നിന്നും എത്തിയ ഒറ്റ കൊമ്പന്‍ നിലമ്പൂര്‍ വനം വകുപ്പ് കാര്യാലയത്തിന്റെ ഗേറ്റിലൂടെ ഉള്ളില്‍ കയറി തുടര്‍ന്ന് വനം വകുപ്പിന്റെ കാര്യാലയത്തിന് പിന്‍ഭാഗത്തെ ഗേറ്റ് ചവിട്ടി പൊളിച്ച് റോഡിലേക്ക് എത്തിയപ്പോള്‍ നിലമ്പൂര്‍ സ്വദ്ദേശിയായ രാജീവിന്റെ മുന്നില്‍പ്പെട്ടു, ആനയെ കണ്ട് ഓടിയ രാജീവിന് പിന്നാലെ ആനയും ഒപ്പം കൂടി മത്സ്യ മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് എത്തിയപ്പോള്‍ മാര്‍ക്കറ്റിലുള്ളവര്‍ ബഹളം വെച്ചു മിനി ബൈപ്പാസ് വഴി ക്ലാസിക്ക് കോളേജ് റോഡ് വഴിയാണ് ഇന്‍ഫെന്റ് ദേവാലയത്തിന്റെ മുന്നിലെത്തിയത്, നാട്ടുകാര്‍ വിവരം അറിയിച്ചതോടെ ആര്‍.ആര്‍.ടി ടീം, നിലമ്പൂര്‍ നോര്‍ത്ത് സി.എഫ്.ഒ, മാര്‍ട്ടിന്‍ ലോവല്‍, നഗരസഭാ ഉപാധ്യക്ഷ അരുമ ജയ കൃഷ്ണന്‍, എന്നിവരും സ്ഥലത്ത് എത്തി, 8.15 ഓടെ ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു, നിലവില്‍ ഓ സി കെ ഓഡിറ്റോറിയത്തിന്റെ ഗേറ്റും തകര്‍ത്തു, നിലമ്പൂര്‍ ടൗണിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ, മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു, ടാണിലേക്ക് ആന എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാവലിനായി 7 വാച്ചര്‍മാരെ നിയമിക്കും, വനം വകുപ്പ് രാത്രി കാലപെട്രോളിംഗ് നടത്തും, വൈദ്യുതി വേലി തകര്‍ന്ന ഭാഗത്ത് അവ പുനര്‍നിര്‍മ്മിക്കുമെന്നും ഡി.എഫ് ഒപറഞ്ഞു, താന്‍ നിലവിളിച്ച് ഒച്ചയുണ്ടാക്കിയതുകൊണ്ടാണ് മകന്‍ രക്ഷപ്പെട്ടതെന്ന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ക്ലിന്റന്റ പിതാവും മുന്‍ വനപാലകനുമായ ആന്റണി പറഞ്ഞു, ഭാഗ്യം ഒന്നുകൊണ്ടാണ് ആനക്ക് മുന്നില്‍ നിന്നും രക്ഷപ്പെട്ടതെന്ന് നിലമ്പൂര്‍ സ്വദ്ദേശി രാജീവ് പറഞ്ഞു, ഒന്നര മണിക്കൂറോളം നിലമ്പൂരിനെ വിറപ്പിച്ച കാട്ടാന വേലികളും നിറുത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്, ക്ലിന്റന്റെ തോള്‍ എല്ലിനും കൈകള്‍ക്കും പരിക്കുണ്ട്

 

 

Sharing is caring!