ഭിന്നശേഷിക്കാര്‍ക്കുള്ള കേരളക്രിക്കറ്റ് ടീമിലേക്ക് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ആശിഖ് മാറഞ്ചേരിയെ അനുമോദിച്ചു

എടപ്പാള്‍: ഭിന്നശേഷിക്കാര്‍ക്കുള്ള കേരളക്രിക്കറ്റ് ടീമിലേക്ക് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ആശിഖ് മാറഞ്ചേരിയെ എടപ്പാളിലെ ഹാര്‍മണി ക്രിക്കറ്റ് ക്ലബ് അനുമോദിച്ചു. ഈ മാസം 20 മുതല്‍ 24 വരെ ജയ് പുരില്‍ നടക്കുന്ന നാഷണല്‍ ലെവല്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിലാണ്് ആശിഖ് സ്ഥാനം നേടിയത്. 31 കാരനായ ഇദ്ദേഹം മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക് സ്വദേശിയാണ്. വെളിയംകോട് എംടിഎം കോളേജില്‍ ജോലിചെയ്യുന്ന ആശിഖ് വൈകല്യത്തെ നിശ്ചയദാര്‍ഢ്യം കൈമുതലാക്കി മറികടക്കുകയായിരുന്നു. കേരള ടീമിനുവേണ്ടി ഹൈദരബാദ്, ഔറംഗാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ടൂര്‍ണ്ണമെന്റുകളില്‍ കളിചച്ചിട്ടുണ്ട്. അനുമോദനചടങ്ങില്‍ ഹാര്‍മണി ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ രാജിവ്, സാദിഖ് ഗ്രീന്‍ലാന്‍ഡ്, അഷ്റഫ് ബോക്സാഫീസ്, മധു, പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]