സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികള്‍

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികള്‍

വെളിമുക്ക്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരും, ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും, ട്രഷററായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരാണ് വൈസ് പ്രസിന്റുമാര്‍. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, വി മോയിമോന്‍ ഹാജി മുക്കം, ടി.കെ പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ടി.എസ് ഇബ്രാഹീം മുസ്ലിയാര്‍, കെ. ഹൈദര്‍ മുസ്ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ടി.പി അബ്ദുല്ല മുസ്ലിയാര്‍, ഡോ. യു.വി.കെ മുഹമ്മദ്, ടി.എസ് മൂസ ഹാജി, എം.ടി ഹംസ മാസ്റ്റര്‍, മാണിയൂര്‍ അഹ്മദ് മൗലവി, പി മാമുകോയ ഹാജി, സി.എഛ് മഹ്മൂദ് സഅദി, എം സുബൈര്‍, പി.എസ് അബ്ദുല്‍ ജബ്ബാര്‍, എം.പി അബ്ദുല്‍ ഖാദിര്‍, കെപി മുഹമ്മദ് ഹാജി, യു മുഹമ്മദ് ശാഫി ഹാജി, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, കെ.ടി കുഞ്ഞിമോന്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ ഹംസ ഹാജി, കെ.ടി അബ്ദുല്ല മുസ്ലിയാര്‍, എം ഇമ്പിച്ചിക്കോയ മുസലിയാര്‍, സി.കെ.കെ മാണിയൂര്‍, അബ്ദുറഹിമാന്‍ കല്ലായി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, കെ എസ് ഇസ്മാഈല്‍ ഹാജി, ജി അബൂബക്കര്‍ ഹാജി, ലിയാഖത്തലി ഹാജി, പാലത്തായി മൊയ്തു ഹാജി, കെ.ടി കുഞ്ഞാന്‍, കെ.പി കോയ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ അബ്ദുല്‍ ഖാദിര്‍ ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, എസ്.വി മുഹമ്മദലി മാസ്റ്റര്‍, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, സി.കെ അബ്ദുറഹിമാന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, അബ്ദുറശീദ് ഹാജി പുത്തൂര്‍, വൈ.എം ഉമര്‍ ഫൈസി, ഇ അലവി ഫൈസി കുളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, ഇ.കെ അബ്ദുസ്സലാം ഹാജി എന്ന ബക്കര്‍ ഹാജി, സത്താര്‍ പന്തല്ലൂര്‍, സി.എഛ് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.കെ ഇബ്രാഹീം മുസ്ലിയാര്‍, മുഹമ്മദ് ശരീഫ് ഫൈസി കടബ, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ കൊല്ലം, ഹസ്സന്‍ ആലംകോട്, യഹ്യ തളങ്കര എന്നിവരെ ജനറല്‍ബോഡി അംഗങ്ങളായും തെരഞ്ഞെടുത്തു.
വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 69-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കുക, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദ്ദേശം ഒഴിവാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയം പാസാക്കി.
യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

 

Sharing is caring!