മെറ്റലുമായി വന്ന ടിപ്പര്‍ ലോറിയിടിച്ച് രണ്ടു വയസുകാരന് ദാരുണ അന്ത്യം

മമ്പാട്: മെറ്റലുമായി വന്ന ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് രണ്ടു വയസുകാരന് മരിച്ചു. കാളികാവ് പോലീസ് സേ്റ്റഷന് സമീപത്തെ കുരിക്കള്‍ മുഹമ്മദ് സിനാന്-റിസ്വാന ദമ്പതികളുടെ മകനായ ഐദിന്‍ (രണ്ട്) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതോടെ മമ്പാട് തോട്ടിനക്കര പനയം കുന്നിലാണ് അപകടം. ഉമ്മ രിസ്വാനയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഐദിന്‍. വീടിന് മുന്നിലെ റോഡുപണിക്കായി മെറ്റലുമായി വന്ന ടിപ്പര്‍ ലോറി പിന്നോട്ട് എടുക്കുന്നതിനിടെയാണ് ഐദിന്‍ വാഹനത്തിനടിയില്പ്പെട്ടത്. കുട്ടി വീടുവിട്ടിറങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഏക സഹോദരന്: ഐമന്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]