ജലീലിന്റെ സീറ്റ് പിടിക്കാന്‍ ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?

ജലീലിന്റെ സീറ്റ് പിടിക്കാന്‍ ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?

മലപ്പുറം: ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ ഫിറോസ്
കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന്‍ ലീഗ് ആലോചിക്കുന്നതായി പ്രചരണം. മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെയും പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെയും പൊതു ശത്രു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തവനൂര്‍ നിയോജകമണ്ഡലത്തില്‍ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്താല്‍ തവനൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയും എന്നാണ് യുഡിഎഫ് നേതൃത്വം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
?ഇത്തവണ കെടി ജലീലിനെ നിയമസഭ കാണിക്കില്ല എന്ന് ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ കെടി ജലീലിന് ജനങ്ങള്‍ ഇടയില്‍ ഇപ്പോഴും വലിയ പരിഗണനയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ഷവും കെടി ജലീല്‍ തന്നെ തവനൂരില്‍ മത്സരിക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും ജലീല്‍ മത്സരിക്കുമോ എന്ന കാര്യം നോക്കി കാണണം. ജലീല്‍ തിരിച്ച് അധ്യാപക ജീവിതത്തിലേക്ക് തന്നെ തിരിച്ചു പോകും എന്നുള്ള സൂചനകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
എന്നാല്‍ അദ്ദേഹത്തെ ഈ വര്‍ഷവും തവനൂരില്‍ തന്നെ മത്സരിപ്പിച്ച് വിജയിപ്പിക്കുക എന്നത് ഇടത് മുന്നണിക്ക് അഭിമാനം പ്രശ്‌നം കുടിയാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും തവനൂര്‍ മണ്ഡലത്തില്‍ മൂന്നാം അംഗത്തിന് ഒരു പക്ഷേ കെടി ജലീല്‍ തന്നെ എത്തിയേക്കാം. നിലവില്‍ കോണ്‍ഗ്രസിന്റെ കയ്യിലുള്ള തവനൂര്‍ മണ്ഡലം. ലീഗ് ചോദിക്കുന്നുണ്ട് എന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗിന് വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവില്‍ മറ്റേതെങ്കിലും ഒരു മണ്ഡലം വെച്ചുമാറി ലീഗിന് തവനൂര്‍ മണ്ഡലം കൊടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എതെങ്കിലും തരത്തില്‍ കോണ്‍ഗ്രസ് ഈ മണ്ഡലം ലീഗിന് കൊടുത്തു കഴിഞ്ഞാല്‍ ലീഗ് ഇവിടെ ഫിറോസ് കുന്നംപറമ്പിലിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സാധ്യത. ജനങ്ങള്‍ക്കിടയില്‍ ഏറെ പരിചിതനായ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് നേതൃത്വം. മുസ്ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം അഭിമാന പോരാട്ടം കൂടിയാണ് തവനൂര്‍ മണ്ഡലം തിരിച്ചു പിടിക്കുക എന്നത്. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂര്‍. മണ്ഡലത്തില്‍ ഒരു മികച്ച മത്സരം തന്നെ കാണാനാകും.
മണ്ഡലം തിരിച്ചു ചോദിക്കാതെ കോണ്‍ഗ്രസ് തന്നെ അവിടെ മത്സരിക്കുകയാണെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റിയാസ് മുക്കോളി മത്സരിക്കാനാണ് സാധ്യത. കെടി ജലീല്‍നെതിരെ ജില്ലയിലെ സമരമുഖത്തെ ഏറ്റവും കൂടുതല്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് റിയാസ് മുക്കോളി. ജില്ലയിലെ കോണ്‍ഗ്രസ്സിന് വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുക്കയും സമരമുഖത്ത് പോലീസിന്റെ ലാത്തികൊണ്ട് നിരവധി മര്‍ദ്ദനത്തിന് ഇരയായായ ഒരു വ്യക്തി കൂടിയാണ് റിയാസ്. എന്തായാലും തവനൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കാനുള്ള കഠിനപരി ശ്രമത്തിലാണ് എന്നുള്ള സൂചനകളാണ് ഇതില്‍ നിന്നും വെക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് തവണത്തെ പോലെ തന്നെ ഈ തവണയും തവനൂര്‍ മണ്ഡലം നിലനിത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണിയും.

Sharing is caring!