മലപ്പുറത്ത് നാലുസീറ്റുകളില്‍ ഇത്തവണ അട്ടിമറി വിജയം നേടുമെന്ന് എല്‍.ഡി.എഫ്

മലപ്പുറം: മുസ്ലിംലീഗ് തട്ടകമായ മലപ്പുറം ജില്ലയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് എല്‍.ഡി.എഫ്. പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, മങ്കട മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടെ നാലു നിയമസഭാ മണ്ഡലങ്ങള്‍ മാത്രമുളള മലപ്പുറം ജില്ലയിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ഈസീറ്റുകള്‍കൂടി പിടിച്ചെടുത്ത് എട്ടു സീറ്റുകളാണ് എല്‍.ഡി.എഫ് ലക്ഷ്യം വെക്കുന്നത്. മലപ്പുറം ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ ഇടതുപക്ഷ ക്യാമ്പുകളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. സിറ്റിംഗ് സീറ്റുകളായ പൊന്നാനി മണ്ഡലത്തില്‍ പി ശ്രീരാമകൃഷ്ണനും, തവനൂരില്‍ കെടി ജലീലും, നിലമ്പൂരില്‍ പിവി അന്‍വറും വീണ്ടും മത്സരിക്കും. അതേ സമയം താനൂര്‍ സിറ്റിങ് എംഎല്‍എയായ വി അബ്ദുറഹ്മാന് ഇത്തവണ ജന്മനാടായ തിരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ തവണ അട്ടിമറിയിലൂടെ താനൂര്‍ മണ്ഡലം സ്വന്തമാക്കി അബ്ദുറഹിമാന് അടുത്ത തവണ തിരൂരിലും ഇത് ആവര്‍ത്തിക്കാന്‍ കഴിമെന്ന പ്രതീക്ഷയിലാണെന്നാണ് സൂചന. 10 വര്‍ഷം തിരൂര്‍ നഗരസഭ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്നു അബ്ദുറഹ്മാന്. ഇങ്ങിനെയെങ്കില്‍ കഴിഞ്ഞ തവണ തിരൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഗഫൂര്‍ പി ലില്ലീസ് താനൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കും. തിരൂരങ്ങാടിയില്‍ കഴിഞ്ഞ തവണ മത്സരിച്ച നിയാസ് പുളിയ്ക്കലകത്ത് തന്നെ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ സിഡ്കോ ചെയര്‍മാനാണ് അദ്ദേഹം. പെരിന്തല്‍മണ്ണയില്‍ മുന്‍ എംഎല്‍എ വി ശശികുമാറിനെ തന്നെ ഇക്കുറിയും എല്‍ഡിഎഫ് മത്സരിപ്പിക്കും. കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലിയോട് 511 വോട്ടുകള്‍ക്ക് മാത്രമാണ് ശശികുമാര്‍ പരാജയപ്പെട്ടത്. മങ്കടയില്‍ അഹമ്മദ് കബീറിന്റെ ഭൂരിപക്ഷം 1250 വോട്ടുകളായി കുറച്ച അഡ്വ ടികെ റഷീദലിയെ തന്നെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് ആലോചന.
RECENT NEWS

കയ്യില്‍ അഞ്ചുപൈസയില്ലാതെ തൃശൂരില്‍നിന്നും മലപ്പുറത്തേക്ക് ഓട്ടോവിളിച്ച് 27കാരിയായ യുവതി
മലപ്പുറം: കയ്യില്ഒരുപൈസയില്ലാതെ പൈസയില്ലാതെ തൃശൂരില്‍നിന്നും മലപ്പുറത്തേക്ക് ഓട്ടോവിളിച്ച് 27കാരിയായ യുവതി. കയ്യില്‍ 2000ത്തിന്റെ നോട്ടാണെന്ന് പറഞ്ഞ് വഴിയില്‍വെച്ച് ഓട്ടോ ഡ്രൈവറെകൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു. ചങ്ങരംകുളത്തെത്തിയപ്പോള് [...]