വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനോട് പൊരുതുന്ന അരുണ്‍ കുമാറിനെ ആദരിച്ചു

വേങ്ങര:വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനോട് പൊരുതുന്ന ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ ഊരകം പുല്ലഞ്ചാലിലെ കാരാട്ട് അരുണ്‍ കുമാറിനെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റലി ഏബിള്‍ ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) വേങ്ങര മണ്ഡലം കമ്മിറ്റി ഉപഹാരം നല്കി ആദരിച്ചു
ഡി.എ.പി.എല്‍ വേങ്ങര മണ്ഡലം പ്രസിഡന്റ് എന്‍.പി.മുനീര്‍ ഉപഹാരം സമര്‍പ്പിച്ചു. ഭാരവാഹികളായ സി.വി.എം.ബാവ, ടി. മുസമ്മില്‍ ഹുദവി, ശബാദ്, താജുദ്ദീന്‍, ഷറഫുദ്ദീന്‍ പി.,ഷജാദ് ടി.വി., അബ്ദുള്ള മൗലവി, സൈതലവി പുല്ലമ്പലവന്‍, അബ്ബാസ് കെ എന്നിവര്‍ സംബന്ധിച്ചു.

 

Sharing is caring!